ചെകുത്താന്‍‌മാരെ പത്താന്‍ അടിച്ചോടിച്ചു

സെഞ്ചൂറിയന്‍| WEBDUNIA|
തന്‍റെ വജ്രായുധം അവസാന നിമിഷത്തേക്ക് കാത്തുവച്ച നായകന്‍ ഷെയിന്‍ വോണിന്‍റെ തന്ത്രം ഫലിച്ചു. സേവാഗിന്‍റെ ചെകുത്താന്‍‌മാര്‍ റോയല്‍‌സിനെ തോല്‍‌വിയുടെ കയത്തിലേക്ക് തള്ളിയിടുമെന്ന ഘട്ടത്തില്‍ രക്ഷനായി യൂസഫ് പത്താന്‍ അവതരിച്ചു. 30 പന്തുകളില്‍ മൂന്നുബൗണ്ടറിയും ആറു സിക്സറുമായി 61 റണ്‍സോടെ റോയല്‍‌സിന് രണ്ടാം ജയവും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ആദ്യ പരാജവും സമ്മാനിച്ച് ക്രീസ് വിട്ടു. സ്കോര്‍: ഡല്‍ഹി ഏഴു വിക്കറ്റിന്‌ 143 രാജസ്ഥാന്‍ 18.3 ഒാ‍വറില്‍ അഞ്ചിന്‌ 147.

ഇടക്ക് പത്താന്‍ നല്‍കിയ അവസരങ്ങള്‍ മുതലാക്കുന്നതില്‍ ഡല്‍ഹി പരാജയപ്പെട്ടതോടെ സേവാഗിന് നഖം കടിച്ച് നില്‍ക്കാനെ കഴിഞ്ഞുള്ളു. നേരത്തെ റോയല്‍‌സ് ബൌളര്‍മാര്‍ കൃത്യതയില്‍ വിട്ടുവിഴ്ച ചെയ്യാതിരുന്നതോടെ വന്‍സ്കോര്‍ നേടാന്‍ ഡല്‍ഹിക്കായില്ല. 40 പന്തുകളില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്സറുമായി 50 റണ്‍സെടുത്ത ഡിവില്ലിയേഴസാണ് ഡെവിള്‍സിനെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.

മറുപടി ബാ‍ാറ്റിംഗിനിറങ്ങിയ റോയല്‍‌സ് 64-5 എന്ന നിലയില്‍ തോല്‍‌വിയെ മുന്നില്‍ കാണുമ്പോഴാണ് പത്താന്‍ ഇറങ്ങിയത്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറെന്ന് സേവാഗ് തന്നെ വിശേഷിപ്പിച്ച വെട്ടോറിയെ 12 ആം ഓവര്‍ വരെ കാത്തുവച്ച സേവാഗിന്‍റെ തന്ത്രം ഡെവിള്‍സിന് തിരിച്ചടിയായി.

പത്താനെ കുരുക്കാന്‍ സേവാഗ് വെട്ടോറിയെ പന്തേല്‍പ്പിച്ചെങ്കിലും ആദ്യ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറുമടക്കം 19 റണ്‍സ് വഴങ്ങിയ വെട്ടോറി റോ‌യല്‍‌സിന് വിജയവഴി തുറന്നു കൊടുത്തു. പത്താന്‍ 61റണ്‍സുമായി റോയല്‍‌സിനെ ജയിപ്പിച്ച് മടങ്ങുമ്പോള്‍ ഓപ്പണറായി ഇറങ്ങിയ സ്മിത്ത് 44 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :