ചാമ്പ്യന്‍സ് ലീഗ് സെപ്റ്റംബര്‍ 17 മുതല്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 13 ഏപ്രില്‍ 2013 (15:08 IST)
PRO
ചാമ്പ്യന്‍സ് ലീഗ് ‌ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ ആറു വരെ ഇന്ത്യയില്‍ നടക്കും. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കാനുണ്ടാവുക. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമിയിലെത്തും.

ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ആസ്ട്രേലിയ, പാകിസ്ഥാന്‍ എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര ലീഗിലെ ചാമ്പ്യന്മാരാണ് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുന്നത്.

ഐപിഎല്ലില്‍ നിന്ന് നാലു ടീമുകള്‍ ഉണ്ടാകും. കരീബിയന്‍ ടീമായ ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :