ചാമ്പ്യന്‍സ് ട്രോഫി ദുബായിലേക്ക്?

WDWD
രാജ്യാന്തര തലത്തില്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശനങ്ങളുടെ പശ്ചാത്തലത്തില്‍ ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റ് ഇനി മുതല്‍ സ്ഥിരം വേദികളില്‍ നടത്താന്‍ നിര്‍ദേശമുയര്‍ന്നു. ദുബായില്‍ നടക്കുന്ന ഐസിസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ചില അംഗരാജ്യങ്ങള്‍ ഈ നിര്‍ദേശം സമര്‍പ്പിച്ചത്.

സെപതംബറില്‍ പാകിസ്ഥാനില്‍ നടത്താനിരുന്ന് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റ് സുരക്ഷാ ആശങ്കയെ തുടര്‍ന്ന അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി വെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്‍റിന് സ്ഥിരം വേദി വേണമെന്ന നിര്‍ദേശമുയര്‍ന്നത്. ദുബായില്‍ പണി പൂര്‍ത്തിയായി വരുന്ന ദുബായി സ്പോര്‍ട്സ് സിറ്റിയില്‍ രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റ് നടത്താനാണ് ആലോചന.

ഐസിസിയുടെ ആസ്ഥാനമായ ദുബായില്‍ സംഘടനയുടെ നേതൃത്വത്തിലുള്ള ആഗോള ക്രിക്കറ്റ് അക്കാദമിയും അടുത്തയിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തില്‍ രാജ്യം ആതിഥേയത്ത്വം വഹിക്കുന്ന ടൂര്‍ണ്ണമെന്‍റുകള്‍ സ്പോര്‍ട്സ് സിറ്റിയില്‍ നടത്താനും പാക് ക്രിക്കറ്റ് ബോര്‍ഡ് ദുബായ് അധികൃതരുമായി കരാറില്‍ എത്തിയിരുന്നു.

ദുബായ്| WEBDUNIA|
മിനി ലോകകപ്പ് എന്ന് അറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ സ്ഥിരം വേദി ദുബായിക്ക് ലഭിക്കുകയാണെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകക്രിക്കറ്റിന്‍റെ തലസ്ഥാനമായി ഈ ഗള്‍ഫ് രാജ്യം മാറുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :