ചാമ്പ്യന്‍സ് ട്രോഫി ഉദ്‌ഘാടന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും

ലണ്ടന്‍| WEBDUNIA|
PRO
PRO
അടുത്ത വര്‍ഷം ജുണില്‍ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഉദ്‌ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മത്സരിക്കുന്നത്.

പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ടീമുകളടങ്ങിയ ബി ഗ്രൂപ്പിലാണ് ഇന്ത്യ. ആതിഥേയരായ ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നിവരാണ് ഗ്രൂപ്പ് എ യിലെ ടീമുകള്‍. ജുണ്‍ 23-നാണ് ഫൈനല്‍ മത്സരം നടക്കുക.

2015 മുതല്‍ ടെസ്‌റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങള്‍ക്ക് ഒന്നു വീതം ലോക ചാമ്പ്യന്‍ഷിപ്പ് മാത്രം നടത്തനാന്‍ ഐസിസി പദ്ധതിയിടുന്നതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ അവസാന പതിപ്പാകും ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :