ഗാംഗുലിക്ക് ശ്രീശാന്തിനോട് സഹതാപം!

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാംഗുലിക്ക് ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്തിനോട് സഹതാപം. ‘എനിക്കവനോട് സഹതാപം തോന്നുന്നു, പ്രതിഭാശാലിയായ അവന്‍ തന്റെ കഴിവ് പാഴാക്കുകയാണ് ചെയ്തിരിക്കുന്നത്’ എന്നാണ് ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്തിനെക്കുറിച്ച് ഗാംഗുലി പറഞ്ഞത്.

ശ്രീശാന്ത് കഴിവ് തിരിച്ചറിയാതെ പ്രതിഭയെ വലിച്ചെറിയുകയായിരുന്നുവെന്നും ശ്രീശാന്തിനെതിരെ കൈകൊണ്ടത് ശരിയായ തീരുമാനമാണമെന്നും ഗാംഗുലി പറഞ്ഞു.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ കോച്ചിംഗ് കമ്മിറ്റി മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി തുടര്‍ന്നാണ് പരാമര്‍ശം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :