ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനപരമ്പരയില്‍ ഗൌതം ഗംഭീറിന്റെ അഭാവം ടീം ഇന്ത്യയെ ബാധിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ വസിം അക്രം. കഴിഞ്ഞവര്‍ഷങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് ഗംഭീറെന്നും അക്രം പറഞ്ഞു.
വിരേന്ദ്ര സെവാഗ്, യുവരാജ്, സഹീര്‍ ഖാന്‍ എന്നിവരൊന്നും ഏകദിനപരമ്പരയില്‍ ഉണ്ടാകില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇപ്പോള്‍ ഗംഭീര്‍ കൂടി ഇല്ലാത്തത് ടീം ഇന്ത്യയെ ബാധിക്കും. തുടര്‍ച്ചയായി പരുക്കുകളേറ്റ ഗംഭീര്‍ ഈ പര്യടനത്തില്‍ ദൌര്‍ഭാഗ്യത്തിന്റെ പിടിയിലാണെന്നാണ് താന്‍ കരുതുന്നതെന്നും അക്രം പറഞ്ഞു.
ഇപ്പോള്‍ ടീം ഇന്ത്യയെ ബുദ്ധിമുട്ടിക്കുന്നത് താരങ്ങളുടെ പരുക്കാണ്. അതിനാല്‍ ധോണി ആവശ്യപ്പെടുന്ന റൊട്ടേഷന്‍ സംവിധാനം തികച്ചും ഗുണകരമാണ്. ഇന്ത്യന്‍ താരങ്ങള്‍ നിരവധി മത്സരങ്ങളിലാണ് ഒരു വര്‍ഷം കളിക്കുന്നത്. അവര്‍ക്ക് ഊര്‍ജ്ജം വീണ്ടെടുക്കാന്‍ വിശ്രമം ആവശ്യമാണ്. പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ല. ഈ വിഷയം ബിസിസിഐ ഗൌരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു- അക്രം പറഞ്ഞു.