ക്ലാര്‍ക്കിനും ഹസിക്കും സെഞ്ച്വറി

cricket
WDFILE
ശ്രീലങ്കയ്‌ക്കെതിരെ സ്വന്തം കാണികളുടെ മുന്നില്‍ അടിച്ചു തകര്‍ത്ത ഓസ്ട്രേലിയ കൂറ്റന്‍ സ്കോറില്‍. മദ്ധ്യനിര്‍ ബാറ്റ്‌സ്‌മാന്‍ മൈക്ക് ഹസിയും ഭാവി നായകന്‍ മൈക്കല്‍ ക്ലാര്‍ക്കു ഓപ്പണര്‍ പോള്‍ ജാക്വസും സെഞ്ച്വറി തീര്‍ത്ത മത്സരത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 551 റണ്‍സിനു ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തിരിക്കുകയാണ് ഓസ്ട്രേലിയ.

കഴിഞ്ഞ ദിവസം അര്‍ദ്ധ ശതകം തീര്‍ത്ത ക്ലാര്‍ക്കും ഹസിയും അതേ ഫോം രണ്ടാം ദിവസവും തുടരുകയായിരുന്നു.
86 റണ്‍സില്‍ കഴിഞ്ഞ ദിവസം കളി അവസാനിപ്പിച്ച മൈക്ക് ഹസി രണ്ടാം ദിനത്തില്‍ എത്തിയപ്പോള്‍ 133 റണ്‍സ് എടുത്ത് ഫെര്‍ണാണ്ടോയുടെ പന്തില്‍ അട്ടപ്പട്ടുവിനു പിടി നല്‍കി. 64 ല്‍ തുടങ്ങിയ മൈക്കല്‍ ക്ലാര്‍ക്ക് 145 റണ്‍സുമായി പുറത്താകാതെ നിന്നു. ഇവര്‍ക്കു പുറമേ ഓപ്പണര്‍ പോള്‍ ജാക്വസ് കഴിഞ്ഞ ദിവസം 100 റണ്‍സ് നേടി.

മികച്ച ബാറ്റിംഗ് നടത്തിയ പോണ്ടിംഗ്, ഹെയ്‌‌ഡന്‍ എന്നിവരുടെ വിക്കറ്റുകളും ഓസീസിനു നഷ്ടമായി. ടെസ്റ്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനാകാന്‍ ഓസീസ് താരം ഷെയിന്‍ വോണിനു ഒമ്പതു വിക്കറ്റ് മാത്രം പിന്നില്‍ നില്‍ക്കുന്ന മുത്തയ്യാ മുരളീധരന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യം 100 റണ്‍സ് എടുത്ത ഓപ്പണര്‍ ജാക്വസിനെ വിക്കറ്റ് കീപ്പര്‍ ജയവര്‍ദ്ധനെയുടെ കയ്യില്‍ എത്തിച്ചാണ് മുരളി വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്.

തൊട്ടു പിന്നാലെ 56 റണ്‍സ് എടുത്ത റിക്കി പോണ്ടിംഗിനെയും സമാനമായ രീതിയില്‍ തന്നെ മുരളി പുറത്താക്കി. 43 റണ്‍സ് എടുത്ത ഹെയ്‌‌ഡനെ മുരളീധരന്‍റെ കയ്യില്‍ എത്തിച്ചത് ചാമിന്ദവാസായിരുന്നു. ടോസ് നേടിയ ശ്രീലങ്ക ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ശ്രീലങ്കയ്‌ക്ക് ജയ സൂര്യയേയും വാന്‍ഡര്‍ട്ടിനെയും നഷ്ടമായി.

ബ്രിസ്ബേന്‍:| WEBDUNIA|
രണ്ടു പേരെയും ലീ വിക്കറ്റ് കീപ്പര്‍ ഗില്‍ ക്രിസ്റ്റിന്‍റെ കയ്യില്‍ എത്തിച്ചു. ജയസൂര്യയുടെ സംഭാവന ഏഴു റണ്‍സായിരുന്നു വാണ്ടര്‍ട്ട് പൂജ്യനായി മടങ്ങി. 19 റണ്‍സുമായി അട്ടപ്പട്ടുവും റണ്‍സ് എറ്റുക്കാതെ നില്‍ക്കുന്ന നായകന്‍ മഹേള ജയവര്‍ദ്ധനെയുമാണ് ക്രീസില്‍. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് ശ്രീലങ്ക എടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :