ക്രിക്കറ്റ്: കൊച്ചി ഒരുങ്ങി

കൊച്ചി| WEBDUNIA|
ഓസ്ട്രേലിയ-ഇന്ത്യ രണ്ടാം ഏകദിനത്തിന് കലുര്‍ രാജ്യാന്തര സ്റ്റേഡിയം ഒരുങ്ങി. ഞായറാഴ്ച രാത്രി ഇരു ടീമുകളും കൊച്ചിയില്‍ എത്താനിരിക്കെ നഗരം ക്രിക്കറ്റ് ലഹരിയിലമര്‍ന്നു കഴിഞ്ഞു.

ടീമുകള്‍ എത്തുന്നതിന് മുന്‍പ് തന്നെ കൊച്ചിയിലെത്തിയ മലയാളി താരം ശ്രീശാന്ത് ഞായറാഴ്ച സ്റ്റേഡിയത്തിലുമെത്തി.മഴയാണ് കൊച്ചി ഏകദിനം നേരിട്ടേക്കാവുന്ന ഏറ്റവും വലിയ ഭീഷണിയന്ന് ശ്രീ പറഞ്ഞു.വാക്കുകള്‍ കൊണ്ട് തന്നെ കീഴടക്കാമെന്ന് ഓസ്ട്രേലിയന്‍ താരങ്ങള്‍ കരുതേണ്ടെന്ന് ശ്രീ പറഞ്ഞു.അവരുടെ അത്തരം ശ്രമങ്ങള്‍ക്ക് അത്തരത്തില്‍ തന്നെ മറുപടി നല്‍കുമെന്നും എന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍മാരോട് ബഹുമാനമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.ഇതാദ്യമായാണ് ഇന്ത്യന്‍ ടീമിന് വേണ്ടി ശ്രീ കൊച്ചിയില്‍ കളിക്കുന്നത്.

ഞായറാഴ്ച രാത്രി എട്ടു മണിയോടെ ബാംഗ്ലൂരില്‍ നിന്ന് ജെറ്റ് എയര്‍വെയ്സ് വിമാനത്തിലാണ് ഇരു ടീമുകളും കൊച്ചിയിലെത്തുക.ടാജ് മലബാറില്‍ താമസിക്കുന്ന ടീമുകളെ തിങ്കളാഴ്ച കലൂര്‍ സ്റ്റേഡിയത്തില്‍ നെറ്റ് പ്രാക്ടീസ് നടത്തും.

കനത്ത മഴ പെയ്തില്ലെങ്കില്‍ മത്സരം തടസങ്ങളില്ലാതെ നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.കൊച്ചിയിലെ പിച്ച് മത്സരത്തിന് സജ്ജമായിട്ടുണ്ടെന്നാണ് ബിസിസിഐ വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുള്ളത്.മത്സരത്തിന്‍റെ ടിക്കറ്റുകളുടെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് വഴിയുള്ള വില്‍പ്പന അവസാനിച്ചുവെങ്കിലും സ്റ്റേഡിയത്തിലെ പ്രത്യേക കൌണ്ടറിലൂടെ ടിക്കറ്റ് വില്‍പ്പന തുടരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :