ദേശീയ ക്രിക്കറ്റ് താരങ്ങളുടെ വേതനം ഉയര്‍ത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. ഐസിഎല്‍ പോലുള്ള സമാന്തര ലീഗിലേക്ക് കളിക്കരുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ലക്ഷ്യം. 30 ശതമാനം വരെയാണ് ശമ്പളം ഉയര്‍ത്തിയിരിക്കുന്നത്.
2008 സെപ്തംബറില്‍ പന്ത്രണ്ട് ടെസ്റ്റ് താരങ്ങള്‍ ദേശീയ ക്രിക്കറ്റ് ബോര്‍ഡുമായുള്ള കരാര്‍ റദ്ദാക്കി ഐസിഎല്ലില്‍ ചേര്‍ന്നിരുന്നു.കളിക്കാര്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ബിസിബി അറിയിച്ചു.
ടൂര്‍ണ്ണമെന്റില്‍ വിജയിക്കുമ്പോള്‍ നല്കുന്ന ബോണസിലും പ്രകടനത്തിനനുസരിച്ച് നല്കുന്ന ബോണസിലും വര്‍ദ്ധന വരുത്തും. ഇതോടൊപ്പം കളിക്കാര്‍ക്ക് ഓരോ മാച്ചിനും നല്കുന്ന തുകയും വര്‍ദ്ധിപ്പിക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഐസിഎല്ലില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പത്ത് വര്‍ഷത്തെ വിലക്കാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.