കൊല്‍ക്കത്ത നായക പ്രഖ്യാപനം ദ.ആഫ്രിക്കയില്‍

കൊല്‍ക്കത്ത| WEBDUNIA|
ഐപി‌എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റനെ ദക്ഷിണാഫ്രിക്കയില്‍ പ്രഖ്യാപിക്കുമെന്ന് ടീം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോയ് ഭട്ടാചാര്‍ജി വ്യക്തമാക്കി. ടീമംഗങ്ങള്‍ ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൂര്‍ണ്ണമെന്‍റിനുള്ള അന്തിമ സ്ക്വാഡിനെയും ദക്ഷിണാഫ്രിക്കയിലാകും പ്രഖ്യാപിക്കുകയെന്ന് ഭട്ടാചാര്‍ജി പറഞ്ഞു.

ക്യാപ്റ്റന്‍ പദവി സംബന്ധിച്ച് നിലവിലെ നായകന്‍ സൌരവ് ഗാംഗുലിയും പരിശീലകന്‍ ജോണ്‍ ബുക്കാനനും തമ്മില്‍ ഉടലെടുത്ത തര്‍ക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ടീമുടമയാ‍യ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നുണ്ട്.

ഗാംഗുലിയുടെ പരമാധികാരം ഒഴിവാക്കി ഒരോ ഇനത്തിലും ഓരോ ക്യാപ്റ്റന്‍‌മാരുമായിട്ടായിരിക്കും ഇക്കുറി നൈറ്റ് റൈഡേഴ്സ് ഇറങ്ങുക എന്ന് ബുക്കാനന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ടീമംഗങ്ങള്‍ ബുധനാഴ്ച്ച ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെങ്കിലും ഗാംഗുലിയും ബുക്കാനനും ഏപ്രില്‍ നാലിന് മാത്രമേ തിരിക്കൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :