കൈത്തണ്ടയ്ക്കു പരിക്ക്, സച്ചിന്‍ നാട്ടിലേക്ക്

ജോഹന്നാസ്‌ബര്‍ഗ്| WEBDUNIA|
PRO
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. അഞ്ചു ഏകദിനമുള്ള മത്സരത്തില്‍ മൂന്നെണ്ണം ശേഷിക്കവേയാണ് സച്ചിന്‍ നാട്ടിലേക്ക് മടങ്ങുന്നത്. ശനിയാഴ്ച ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തില്‍ സച്ചിന് കൈത്തണ്ടയില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഇന്നലെ ബാറ്റിംഗിനിടെ കൈത്തണ്ടയ്ക്ക് പരിക്കേറ്റ സച്ചിന്‍ തുടര്‍ന്ന് ഫീല്‍ഡിംഗില്‍ നിന്ന് വിട്ടു നിന്നിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവശേഷിക്കുന്ന മത്സരങ്ങളില്‍ സച്ചിന്‍ കളിക്കില്ലെന്ന് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും വ്യക്തമാക്കി കഴിഞ്ഞു. സച്ചിന് കളിക്കിടെ പരിക്കേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നും തുടര്‍ന്നുള്ള മത്സരങ്ങളില്‍ സച്ചിന്‍ കളിക്കില്ലെന്നും ധോണി പറഞ്ഞു. സച്ചിന്‍ നാട്ടിലേക്ക് തിരിക്കുകയാണെന്നും ധോണി അറിയിച്ചു.

ഇതോടെ പരിക്ക് മൂലം നാട്ടിലേക്ക് തിരിക്കുന്ന നാലാമത്തെ ബാറ്റ്സ്മാന്‍ ആണ് സച്ചിന്‍. ഇതിനുമുമ്പ്, ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗും ഗൌതം ഗംഭീറും പേസര്‍ പ്രവീണ്‍ കുമാറും പരിക്കു മൂലം നാട്ടിലേക്ക് തിരിച്ചിരുന്നു.

അതേസമയം, ശനിയാഴ്ച ഏകദിനം കളിച്ച സച്ചിന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയോടൊപ്പം പുതിയൊരു റെക്കോഡിനു കൂടി ഉടമയായി. അന്താരാഷ്ട്രതലത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ചതായിരുന്നു അത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്നലത്തെ ഏകദിനം സച്ചിന്‍റെ 444 മത്തെ ഏകദിനമായിരുന്നു. ജയസൂര്യയാണ് ഇതിനുമുമ്പ് ഇത്രയും ഏകദിനം കളിച്ചിട്ടുള്ള വ്യക്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :