ഓറമും ഐപി‌എല്ലില്‍ നിന്ന് വിട്ടുനിന്നേക്കും

വെല്ലിംഗ്ടണ്‍| WEBDUNIA|
ന്യൂസിലാന്‍ഡ് ഓള്‍ റൌണ്ടര്‍ ജേക്കബ് ഓറമും ഐപി‌എല്ലില്‍ നിന്ന് വിട്ടുനിന്നേക്കുമെന്ന് സൂചന. പരുക്ക് ഭേദമായില്ലെങ്കില്‍ ഐപി‌എല്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് ഓറം തന്നെയാണ് സൂചന നല്‍കിയത്. ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ താരമാണ് ഓറം.

പരുക്ക് മൂലം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഓറം വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ ഐപി‌എല്ലില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് താന്‍ വിശ്രമിക്കുന്നതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

ആഭ്യന്തര ടൂര്‍ണ്ണമെന്‍റായ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ഏപ്രില്‍ ആറിനാണ്. ആ സമയത്തേക്ക് ശാരീ‍രികക്ഷമത വീണ്ടെടുക്കാനാകുമെന്ന് ഒറാം പറഞ്ഞു. ഫൈനലില്‍ ഇറങ്ങാന്‍ പറ്റിയില്ലെങ്കില്‍ ഐപി‌എല്ലില്‍ പങ്കെടുക്കുന്ന കാര്യവും സംശയത്തിലാണെന്ന് ഓറം വ്യക്തമാക്കി.

6,75,000 യുഎസ് ഡോളര്‍ മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഒറമിനെ ലേലത്തില്‍ പിടിച്ചത്. ടൂര്‍ണ്ണമെന്‍റിന്‍റെ ആദ്യദിനം തന്നെ മുംബൈ ഇന്ത്യന്‍സുമായി കിങ്സിന് മത്സരമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :