ഒരു വിഡ്ഡിക്ക് 13 വര്‍ഷം രാജ്യത്തിന് വേണ്ടി കളിക്കാനാവില്ല
കൊല്‍ക്കത്ത|
WEBDUNIA|
PRO
തന്റെ കഴിവിനെ ചോദ്യം ചെയ്തവര്‍ക്കെതിരെ ഹര്ഭജന് സിംഗിന്റെ ദൂസ്ര. 13 വര്‍ഷം രാജ്യത്തിനുവേണ്ടി കളിക്കുകയും 350ലധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടുകയും ചെയ്ത ഒരു കളിക്കാരന് എങ്ങനെയാണ് വിഡ്ഡിയാവുന്നതെന്ന് ഹര്ഭജന് ചോദിച്ചു. വിമര്‍ശകര്‍ പറയുന്നതു പോലെ താനൊരു വിഡ്ഡിയായിരുന്നെങ്കില് രാജ്യത്തിനുവേണ്ടി 13 വര്‍ഷം കളിക്കില്ലായിരുന്നുവെന്നും ഹര്ഭജന് പറഞ്ഞു.
വിമര്‍ശകര്‍ക്ക് അവരുടേതായ ജോലിയുണ്ട്. ഞാനതിനെ ബഹുമാനിക്കുന്നു. എങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷവും ഐ സി സിയുടെ ഏറ്റവും മികച്ച 10 ബൌളര്‍മാരില്‍ ഒരാളായ എന്നെ വിഡ്ഡിയെന്ന് വിളിക്കാന്‍ ഞാന്‍ അത്രയ്ക്ക് മോശക്കാരനാണോ ?. ഞാന്‍ ദൂസ്രകള്‍ എറിയുന്നത് പന്ത് ടേണ്‍ ചെയ്യിക്കാന്‍ അറിയാത്തതു കൊണ്ടാണെന്ന് വിമര്‍ശകര്‍ പറഞ്ഞു. ഒരു ഇടം കൈയ്യന്‍ സ്പിന്നര്‍ സ്ട്രൈയിറ്റ് ബോള്‍ എറിഞ്ഞാല്‍ വിമര്‍ശകര്‍ ചോദ്യം ചെയ്യാറില്ല.
എന്നാല്‍ ഓഫ് സ്പിന്നര്‍ സ്ട്രെയിറ്റ് ബോള്‍ എറിഞ്ഞാല്‍ പന്ത് ടേണ്‍ ചെയ്യിക്കാന്‍ കഴിവില്ലെന്ന ആരോപണമായി. ഇത്തരം ഒരു സ്ട്രെയിറ്റ് ബോളിലാണ് ദക്ഷിണാഫ്രിക്കയുടെ മോണി മോര്‍ക്കല്‍ എല്‍ ബി ഡബ്ലിയുവില്‍ കുടുങ്ങിയത്. വിമര്‍ശകര്‍ അവരുടെ ജോലി ചെയ്യട്ടെ. ഞങ്ങളുടെ ജോലി ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയരത്തില്‍ പറപ്പിക്കുക എന്നതാണ്.
വിമര്‍ശകര്‍ എപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ താല്പ്പര്യങ്ങള്ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിജയം കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനായി തടിച്ചുകൂടിയ പതിനായിരങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും ഹര്ഭജന് പറഞ്ഞു.