ഒരു നടിയുമായും ഡേറ്റിംഗ് നടത്തില്ല: സുരേഷ് റെയ്ന

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 24 മാര്‍ച്ച് 2012 (19:33 IST)
PRO
PRO
ഒരു ബോളിവുഡ് നടിയുമായും താന്‍ ഡേറ്റിംഗ് നടത്തിയിട്ടില്ലെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്ന. എന്നാല്‍ അനുഷ്ക ശര്‍മ്മ നല്ല പെണ്‍കുട്ടിയാണെന്നും പറഞ്ഞു.

ഗോസിപ്പുകള്‍ ഉണ്ടാകാന്‍ കാരണമെന്തെന്ന് എനിക്ക് അറിയില്ല. അനുഷ്ക ശര്‍മ്മയെ ലണ്ടനില്‍ വച്ച് ഒരു വര്‍ഷം മുന്നേ ഞാന്‍ കണ്ടിരുന്നു. അന്ന് ഞങ്ങള്‍ സുഹൃത്തുക്കളുമായി ഡിന്നര്‍ പുറത്തുപോയി കഴിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ അനുഷ്കയുമായോ മറ്റേതെങ്കിലും നടിയുമായോ ഡേറ്റിംഗ് നടത്തിയിട്ടില്ല. ഞാന്‍ ഒരിക്കലും ഒരു നടിയുമായോ മോഡലുമായോ ഡേറ്റിംഗ് നടത്തുകയും ഇല്ല - സുരേഷ് റെയ്ന പറഞ്ഞു.

ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ സുരേഷ് റെയ്ന അനുഷ്കയുമായി ഡേറ്റിംഗ് നടത്തിയെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :