ഒരങ്കത്തിന് ഇനിയും ബാല്യമുണ്ടെന്ന് ലക്ഷ്മണ്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍നിന്ന് വിട വാങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും തനിക്ക് ടെസ്റ്റ് കളിക്കാനുള്ള കായികക്ഷമതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വി വി എസ് ലക്ഷ്മണ്‍.

ലക്ഷ്മണ്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിട ചൊല്ലിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. അപ്രതീക്ഷിതമായിരുന്നു വിരമിക്കല്‍. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം തുടങ്ങിയശേഷമായിരുന്നു ലക്ഷ്മണ്‍ തന്റെ തീരുമാനമറിയിച്ചത്.

മികച്ച തുടക്കം ഇല്ലാത്തതിനാലാണ് പാകിസ്ഥാനെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടാന്‍ കഴിയാതെ പോയതിന് കാരണമെന്നും ഏതെങ്കിലും ഒരു ബാറ്റ്സ്മാന്‍ ഫോമിലേക്കുയര്‍ന്നാല്‍ പിന്തുണനല്‍കി മികച്ച സ്കോറിലെത്താന്‍ കഴിയുമെന്നും അതിനാണ് ശ്രമിക്കേണ്ടതെന്നും ലക്ഷ്മണ്‍.

ട്വന്റി - 20 ലോകകപ്പില്‍ ഒരൊറ്റ തോല്‍വിയുടെ പേരിലാണ് ഇന്ത്യ നോക്കൗട്ട് റൗണ്ട് കടക്കാതെ പുറത്തായതെന്നും നിര്‍ഭാഗ്യമാണ് കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യന്‍ ടീമിനൊപ്പമുള്ളതെന്നും ലക്ഷ്മണ്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :