ഒത്തുകളി ഇല്ലാതാക്കാന്‍ നുണ പരിശോധന നിര്‍ബന്ധമാക്കണം: സ്റ്റിവോ

കാന്‍ബറ| WEBDUNIA|
PTI
PTI
ക്രിക്കറ്റ് കളിയില്‍ ഒത്തുകളി ഇല്ലാതാക്കാന്‍ നുണ പരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) നിര്‍ബന്ധമാക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നാ‍യകന്‍ സ്റ്റിവോ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ അന്തസത്ത നശിപ്പിക്കുന്നതാണ് കളിക്കാര്‍ തമ്മിലുള്ള ഒത്തുകളി.

അതിനാല്‍ ഒത്തുകളി ഇല്ലാതാക്കാന്‍ പോളിഗ്രാഫ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്നാണ്‌ 48കാരനായ സ്റ്റീവോയുടെ ആവശ്യം. ഒത്തുകളി ആരോപണത്തില്‍ വിധേയരായവര്‍ക്ക് നുണപരിശോധന ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഒത്തുകളി. ഇത് നിസാരമായി കാണാനാകില്ലെന്നും കളിക്കാര്‍ ഒത്തുകളിയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ നുണപരിശോധനയ്ക്ക് വിധേയനാകുന്നതില്‍ ഭയപ്പെടേണ്ട കാര്യമില്ലന്നും സ്റ്റിവോ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :