ഐസിഎല്‍ പ്രശ്നം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍ ചര്‍ച്ച ചെയ്യും. ഈ മാസം 21ന് ജോഹന്നാസ് ബര്‍ഗില്‍ ചേരുന്ന യോഗമാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക ബിസിസിഐ, ഐസിഎല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
150 ഓളം കളിക്കാര്‍ പങ്കെടുക്കുന്ന ഐസിഎല്ലില്‍ കളിക്കാര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. ഐസിഎല്ലിന്റെ ഔദ്യോഗിക പദവി സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ ഈ മാസമാദ്യം ഐസിസി എക്സിക്യൂട്ടീവ് എടുത്ത തീരുമാനവും യോഗം വിലയിരുത്തും
ന്യൂഡല്‍ഹി|
WEBDUNIA|
ഐസിഎല്‍ ചെയര്മാന് സുബ്ബാസ് ചന്ദ്രയും ചീഫ് എക്സിക്യൂട്ടീവ് ഹറൂണ്‍ ലോര്ഗടും യോഗത്തില്‍ പങ്കെടുക്കും. ഐസിഎല്ലിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ലോര്ഗട്ട് പറഞ്ഞു.