ഐപി‌എല്‍ ലേലം വെള്ളിയാഴ്ച

പനാജി| PRATHAPA CHANDRAN| Last Modified വ്യാഴം, 5 ഫെബ്രുവരി 2009 (09:48 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം ഘട്ട ലേലം വെള്ളിയാഴ്ച ഗോവയിലെ മഡ്ഗാവില്‍ നടക്കും. 114 വിദേശതാരങ്ങളില്‍ നിന്നുള്ള 43 കളിക്കാരുടെ ലേലമാണ്‌ നാളെ നടക്കുക. ഇംഗ്ലണ്ടിന്‍റെ കെവിന്‍ പീറ്റേഴ്സനാണ് രണ്ടാം റൌണ്ടിലെ ഏറ്റവും വിലയേറിയ താരം.

ആറര കോടി രൂപ കുറഞ്ഞ വിലയുള്ള കെവിന്‍ പീറ്റേഴ്സനെ മുകേഷ്‌ അംബാനിയുടെ മുംബൈ ഇന്ത്യന്‍സ്‌ റാഞ്ചുമെന്നാണ് സൂചന. പീറ്റേഴ്സണ് വേണ്ടി മുംബൈ ഇന്ത്യന്‍സ്‌ 10 കോടിവരെ മുടക്കാന്‍ തയ്യാറായിട്ടുണ്ട്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയായിരുന്നു ഇതിനുമുമ്പ്‌ ഏറ്റവും വിലയേറിയ താരം. ഇംഗ്ലണ്ടിന്‍റെ തന്നെ ആന്‍ഡ്രൂ ഫ്ലിന്‍റോഫിനും മാര്‍ക്കറ്റില്‍ പൊന്നും വിലയാണ്‌. ദക്ഷിണാഫ്രിക്കയുടെ പുതിയ ബാറ്റിംഗ്‌ താരോദയം ജെപി ഡ്യൂമിനി, ഓസ്ട്രേലിയയുടെ മൈക്കിള്‍ ക്ലാര്‍ക്ക്‌ എന്നിവര്‍ക്കു വേണ്ടിയും വന്‍ ക്ലബ്ബുകള്‍ വലവിരിച്ചിട്ടുണ്ട്. ഏറ്റവും കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട്‌ താരങ്ങള്‍ ആരും തന്നെ ഐ പി എല്ലില്‍ കളിച്ചിരുന്നില്ല.

27 ഓസീസ്‌ താരങ്ങളാണ്‌ ഐ പി എല്‍ ലേലത്തിലൂടെ വിവിധ ക്ലബ്ബുകള്‍ക്ക്‌ ബലമാകുന്നത്‌. ഇതില്‍ പത്ത്‌ ലക്ഷം ഡോളര്‍ കുറഞ്ഞ ലേലത്തുകയിട്ടിരിക്കുന്ന മൈക്കല്‍ ക്ലാര്‍ക്കാണ്‌ വിലകൂടിയതാരം.

മൈക്കിള്‍ ക്ലാര്‍ക്കിനു പുറമേ, ബ്രാഡ്‌ ഹഡിന്‍, നഥാന്‍ ഹ്യൂറിറ്റ്സ്‌, സ്റ്റുവര്‍ട്ട്‌ ക്ലാര്‍ക്ക്‌, ബ്രാഡ്‌ ഹോഗ്‌, ഷോണ്‍ ടെയ്റ്റ്‌ എന്നിവരാണ്‌ ഓസ്ട്രേലിയയില്‍നിന്നുള്ള പ്രമുഖര്‍. ഇംഗ്ലണ്ടില്‍നിന്ന്‌ സ്റ്റീവ്‌ ഹാര്‍മിസണ്‍, ജെയിംസ്‌ ആന്‍ഡേഴ്സണ്‍, മോണ്ടി പനേസര്‍, രവി ബോപ്പാര, പോള്‍ കോളിംഗ്‌ വുഡ്‌ എന്നിവരും ഐപി‌എല്ലില്‍ എത്തും‌. ആകെ എട്ടു ടീമുകളുള്ള ഐപിഎല്ലില്‍ ഓരോ ടീമിനും cheലവഴിക്കാവുന്ന തുക 20ലക്ഷം ഡോളര്‍ ആണ്‌. ഏപ്രില്‍ പത്തിനാജ്ജ്ണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം വര്‍ഷത്തെ മല്‍സരങ്ങള്‍ തുടങ്ങുന്നത്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിലക്ക് മൂലം പാക്‌ താരങ്ങളാരും തന്നെ ഐ പി എല്ലില്‍ പങ്കുടുക്കുന്നില്ല‌. ചെന്നൈ സൂപ്പര്‍ കിംഗ്സ്‌, ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌, ഡക്കാണ്‍ ചാര്‍ജേഴ്സ്‌, മുംബൈ ഇന്ത്യന്‍സ്‌, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്‌, പഞ്ചാബ്‌ കിംഗ്സ്‌ ഇലവന്‍, രാജസ്ഥാന്‍ റോയല്‍സ്‌ കോല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ എന്നീ ടീമുകളുടെ പ്രതിനിധികളാണ്‌ വെള്ളിയാഴ്ചത്തെ ലേലത്തില്‍ പങ്കെടുക്കുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :