ഐപി‌എല്ലില്‍ തകര്‍ത്തു; ഗെയ്‌ലിന് വെസ്റ്റിന്റീസ് ടീമില്‍ ഇടമില്ല

ആന്റിഗ| WEBDUNIA| Last Modified തിങ്കള്‍, 30 മെയ് 2011 (15:11 IST)
ഇന്ത്യക്കെതിരായ ട്വന്റി-20, ഏകദിന മത്സരങ്ങള്‍ക്കുള്ള വെസ്റ്റിന്റീസ് ടീമില്‍ ഗെയ്‌ലിന് ഉള്‍പ്പെടുത്തിയില്ല. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍‌സ് ചലഞ്ചേഴ്സിന് വേണ്ടി ഗെയ്‌ല്‍ മികച്ച പ്രകടനം നടത്തിയത് സെലക്ടര്‍മാര്‍ കണക്കിലെടുത്തില്ലെന്നത് ആരാധകരെ അദ്ഭുതപ്പെടുത്തുന്നുണ്ട്. അതേസമയം ഗെയ്‌ലിനൊപ്പം ഐ പി എല്ലില്‍ കളിച്ച കെറോണ്‍ പൊള്ളാര്‍ഡിനെയും കെമര്‍ റോച്ചിനെയും ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

പാക് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താതില്‍ വീന്‍ഡീസ് സെലക്ടര്‍മാര്‍ക്കെതിരേ ഗെയ്‌ല്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് ഗെയ്‌ലിനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യം ഗെയ്ല്‍ ബോര്‍ഡുമായി ചര്‍ച്ച നടത്തട്ടെ, എന്നിട്ടാകാം ടീമിലുള്‍പ്പെടുത്തുന്നത് എന്ന നിലപാടിലാണ് വെസ്റ്റിന്റീസ് ക്രിക്കറ്റ് ബോര്‍ഡ്.

പാകിസ്ഥാനെതിരായ പരമ്പരയില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഗെയ്ല്‍ ഐ പി എല്ലില്‍ പങ്കെടുക്കാനെത്തിയത്. തുടര്‍ന്ന് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്‍സിനായി കളിക്കുകയും ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :