ഐപിഎല്ലില്‍ പങ്കെടുക്കുമെന്ന് ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്ലിന്‍റോഫ് പറഞ്ഞു. ഇടുപ്പിനേറ്റ പരിക്ക് മൂലം ഫ്ലിന്‍റോഫും ഐപിഎല്ലില്‍ കളിക്കുന്ന കാര്യം സംശയമാണെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം.
ഇക്കുറി ഐപിഎല്ലിലെ ഏറ്റവും വില കൂടിയ താരങ്ങളില്‍ ഒരാളായിരുന്നു ഫ്ലിന്‍റോഫ്. 7 കോടി 35 ലക്ഷം രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ഫ്ലിന്‍റോഫിനെ സ്വന്തമാക്കിയത്. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയാണിത്.
പരിക്ക് മൂലം ബാര്‍ബഡോസില്‍ നാളെ നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റില്‍ കളിക്കില്ലെന്ന് ഫ്ലിന്‍റോഫ് വ്യക്തമാക്കിക്കഴിഞ്ഞു. അടുത്ത മാസം ആറിന് ട്രിനിനാഡില്‍ നടക്കുന്ന ഫൈനല്‍ ടെസ്റ്റിലും ഫിന്‍റോഫ് ഇറങ്ങുമോ എന്ന് ഉറപ്പില്ല.
അതേസമയം, പരിക്ക് ഭേദമായില്ലെങ്കില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെ ഫ്ലിന്‍റോഫിനെ ഐപിഎല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കാന്‍ സാധ്യത്യയുണ്ട്. ദ ഗാര്‍ഡിയന്‍ പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇസിബി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കോളിയര്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഐപിഎല്ലില്‍ പരിക്കുമായി ഫ്ലിന്‍റോഫ് പങ്കെടുത്താല്‍ ആഷസ് പരമ്പരയിലെ അദ്ദേഹത്തിന്‍റെ പ്രകടനത്തെ അത് ബാധിക്കുമെന്നും ബോര്‍ഡ് ആശങ്കപ്പെടുന്നുണ്ട്.