ഐപി‌എല്ലിനെതിരെ ഡൈസണും ഫ്ലവറും

ലണ്ടന്‍| അയ്യാനാഥന്‍|
ഐപി‌എല്‍ മത്സരങ്ങള്‍ ടീമിന്‍റെ പരിശീലനത്തെ ബാധിച്ചതായി ഇംഗ്ലണ്ട് പരിശീലകന്‍ ആന്‍ഡി ഫ്ലവറും വെസ്റ്റിന്‍ഡീസ് കോച്ച് ജോണ്‍ ഡൈസണും ആരോപിച്ചു. ഇംഗ്ലണ്ട്-വിന്‍ഡീസ് ടെസ്റ്റ് പരമ്പര ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇരുവരും ഐപി‌എല്ലിനെതിരെ തിരിഞ്ഞത്.

മത്സരങ്ങളുടെ ചെറിയ ഇടവേളയില്‍ ഐപി‌എല്ലില്‍ പങ്കെടുക്കാന്‍ കളിക്കാരെ അനുവദിച്ചതിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെയും ഫ്ലവര്‍ വിമര്‍ശിച്ചു. ഐപി‌എല്‍ കളിക്കാര്‍ അടുത്ത ദിവസങ്ങളിലാണ് ഇരുടീമിന്‍റെയും പരിശീലനക്യാമ്പുകളിലെത്തിയത്.

കെവിന്‍ പീ‍റ്റേഴ്സണും പോള്‍ കോളിംഗ്‌വുഡും രവി ബൊപ്പാറയുമാണ് ഐപി‌എല്ലില്‍ ഉണ്ടായിരുന്ന ഇംഗ്ലണ്ട് താരങ്ങള്‍. ക്രിസ് ഗെയ്‌‌ലാണ് ഐപി‌എല്ലിലുണ്ടായിരുന്ന വിന്‍ഡീസ് താരം. ഐപി‌എല്ലിനിടയ്ക്ക് പരുക്കേറ്റ ആന്‍ഡ്രു ഫ്ലിന്‍റോഫിനെ പരമ്പരയില്‍ നിന്നും ഇംഗ്ലണ്ടിന് ഒഴിവാക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലിന്‍റോഫിന്‍റെ വിമര്‍ശനം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയിറങ്ങിയ ക്രിസ് ഗെയ്‌‌ല്‍‌സ് വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിന് ശേഷമാണ് വിന്‍ഡീസിന്‍റെ ക്യാമ്പിലെത്തിയത്. ഗെയ്‌ല്‍ ടീമിനൊപ്പം ചേരാ‍ന്‍ താമസിച്ചതാണ് കോച്ച് ഡൈസണെ ചൊടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :