ഐപി‌എല്ലിനെ മഹാരാഷ്ട്രയും എതിര്‍ക്കുന്നു

മുംബൈ| WEBDUNIA|
ഐപി‌എല്‍ ടൂര്‍ണ്ണമെന്‍റിന് തെരഞ്ഞെടുപ്പ് സമയത്ത് സുരക്ഷ നല്‍കാനാകില്ലെന്ന് മഹാരാഷ്ട്ര പോലീസും വ്യക്തമാക്കി. മഹാരാഷ്ട്ര ഡിജിപി സുപ്രകാശ് ചക്രവര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൂര്‍ണ്ണമെന്‍റിന് സുരക്ഷ നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്‍റെ മറുപടി കാത്തിരിക്കുന്ന ഐ‌പി‌എല്‍ സംഘാടകര്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും.

ഉദ്ഘാടന മത്സരംപോലും സുരക്ഷാ കാരണങ്ങളാല്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും മുംബൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഐപി‌എല്ലിന്‍റെ സുരക്ഷയ്ക്കായി ഉദ്യോഗസ്ഥരെ വിടുക സാധ്യമല്ലെന്ന് മഹാരാഷ്ട്ര ഡിജിപി സുപ്രകാശ് ചക്രവര്‍ത്തി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖാമൂലം അനുവദിച്ചാല്‍ മാത്രമേ പോലീസിനെ ഐപി‌എല്‍ സുരക്ഷയ്ക്ക് നല്‍കൂ എന്ന് സുപ്രകാശ് പറഞ്ഞു. വൈകുന്നേരങ്ങളില്‍ വിനോദത്തിന് വേണ്ടി ക്രിക്കറ്റ് കാണുന്ന ഒരു സമൂഹത്തിനായി പോലീസുകാരില്‍ അധികഭാരം ഏല്‍‌പിക്കാനാകില്ല. തെരഞ്ഞെടുപ്പ് വേദികള്‍ ഒരുക്കുന്നതിന്‍റെ തിരക്കിലാണ് പോലീസുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് നടത്തുക എന്ന ഭരണഘടനാപരമായ കടമയില്‍ നിന്ന് പോലീസിന് ഒഴിവാകാനാകില്ല. എന്നാല്‍ ഐപി‌എല്‍ ഏപ്രില്‍ മുപ്പതിന് ശേഷം നടത്താവുന്നതേ ഉള്ളുവെന്ന് സുപ്രകാശ് ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :