ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇത്തവണത്തെ ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യയിലും യു.എ.യിലുമായി നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചു.
ഏപ്രില്‍ 16 മുതല്‍ ജൂണ്‍ 1 വരെയാണ് ഈ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങള്‍. ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള 16 മത്സരങ്ങളായിരിക്കും യു.എ.ഇയില്‍ നടക്കുക. ബാക്കി മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. ഇതില്‍ മെയ് 1 മുതല്‍ 12 വരെ ഇന്ത്യയില്‍ നടക്കേണ്ട കളികള്‍ക്ക് തിരഞ്ഞെടുപ്പ് മൂലം എന്തെങ്കിലും തടസ്സം നേരിട്ടാല്‍ അവ ബംഗ്ലാദേശില്‍ നടത്തും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നേരത്തെ വ്യക്തമാക്കിയിരുന്നു.