ഐപിഎല്‍ നാലാം സീസണിന് തുടക്കമായി

ചെന്നൈ| WEBDUNIA| Last Modified വെള്ളി, 8 ഏപ്രില്‍ 2011 (20:44 IST)
PRO
PRO
കുട്ടിക്രിക്കറ്റിന്റെ ഗ്ലാമര്‍ വേദിയായ ഐ പി എല്ലിന്റെ നാലാം സീസണിന് തുടക്കമായി. ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സാണ് ഏറ്റുമുട്ടുന്നത്‌. ടോസ്‌ നേടിയ ചെന്നൈ ടീം ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു.

ശനിയാഴ്ച കേരള ടീം കൊച്ചി ടസ്‌കേഴ്‌സ് കേരളയും പുനെ വാറിയേഴ്‌സും ഈ സീസണില്‍ ഐ പി എല്‍. അരങ്ങേറ്റം കുറിക്കും. കൊച്ചിയിലെ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായാണ്‌ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ആദ്യ മത്സരം. ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേള ജയവര്‍ധനെയാണ് കൊച്ചിയെ നയിക്കുന്നത്.

മേയ്‌ 28 വരെ നീളുന്ന ടൂര്‍ണമെന്റില്‍ 74 മത്സരങ്ങളുണ്ട്‌. കഴിഞ്ഞ സീസണില്‍നിന്നു വ്യത്യസ്‌തമായി അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പായാണു മത്സരങ്ങള്‍. ഗ്രൂപ്പ്‌ എ യില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്‌, പഞ്ചാബ്‌ കിംഗ്‌സ് ഇലവന്‍, പുനെ വാറിയേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്‌ എന്നിവരും ബി ഗ്രൂപ്പില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, രാജസ്‌ഥാന്‍ റോയല്‍സ്‌, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ടീമുകളുമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :