എലിയട്ട് ഏകദിന അരങ്ങേറ്റത്തിന്

PROPRO
ജനിച്ചത് ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത് ന്യൂസിലന്‍ഡില്‍. കിവീസിന്‍റെ പുതുതാരം എലിയട്ടിന്‍റെ കാര്യമാണ് പറഞ്ഞത്. ഇംഗ്ലണ്ടിനെതിരെ കിവീസിനായി ഏകദിനത്തില്‍ അരങ്ങേറുകയാണ് എലിയട്ട്.

ഇംഗ്ലണ്ടില്‍ തന്നെയാണ് ഈ ഓള്‍ റൌണ്ടര്‍ കളിക്കുന്നതും. ഇംഗ്ലീഷ് കൌണ്ടിയിലെ സറേയുടെ താരമാണ് എലിയട്ട്. കൈക്കുഴയ്‌ക്ക് പരുക്കേറ്റ് സൈഡ് ബഞ്ചിലായി പോയ ജേക്കബ് ഓറത്തിനു പകരക്കാരനാണ് എലിയട്ട്.

എലിയട്ട് രണ്ടാം ഏകദിനത്തില്‍ ടീമിലുണ്ടാകുമെന്ന് നേരത്തേ തന്നെ അഭ്യൂഹമുണ്ടായിരുന്നു. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനോട് 114 റണ്‍സിനു തകര്‍ന്ന ടീമില്‍ ജെയിംസ് മാര്‍ഷലിന് പകരക്കാരനായിട്ടാണ് കേട്ടത്.

ഇതിനു മുമ്പ് ടെസ്റ്റില്‍ മാത്രമാണ് എലിയട്ട് കളിച്ചിട്ടുള്ളത്. 2001 ല്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ച എലിയട്ട് അന്നും ഓറത്തിന്‍റെ പകരക്കാരന്‍റെ വേഷത്തില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു കളിച്ചത്.

ബിര്‍മിംഗാം:| WEBDUNIA|
ജോഹന്നാസ് ബര്‍ഗ്കാരനായ എലിയട്ട് 2001 ല്‍ പരിപൂര്‍ണ്ണമായി ദക്ഷിണാഫ്രിക്ക വിട്ടു. കിവീസ് ടീമിനൊപ്പം ഇതിനു മുമ്പ് ടെസ്റ്റ് കളിച്ച എലിയട്ടിലാണ് കിവീസ് പ്രതീക്ഷ. പരമ്പരയില്‍ ഒരു വിജയം പോലും ഇതുവരെ കിവീസിനില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :