ടീം ഇന്ത്യയുടെ, ഇംഗ്ലണ്ട് പര്യടനത്തിലെ ഏക ട്വന്റി 20 മത്സരം ഇന്ന്. ഏകിനലോകകപ്പ് ജേതാക്കളെന്ന പെരുമയുമായി ടീം ഇന്ത്യ പോരാടാനിറങ്ങുമ്പോള്‍ കുട്ടിക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്മാരെന്ന ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളിക്കളത്തിലിറങ്ങുക. ഇന്ത്യന്‍ സമയം രാത്രി 10.30 മുതലാണു മത്സരം.
ടെസ്റ്റ് പരമ്പരയിലെ പരാജയം മറക്കുകയും ഏകദിനപരമ്പരയ്ക്ക് മുമ്പ് തികഞ്ഞ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മികച്ച വിജയം മാത്രം ലക്ഷ്യമിട്ടാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. സന്നാഹമത്സരങ്ങളില്‍ യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തത് ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നു. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും, പാര്‍ഥ്വിവ് പട്ടേലും ഫോമിലാണ്. സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നെ പരിചയസമ്പന്നര്‍ കൂടി ഇവരോടൊപ്പം ചേരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തേറും.
അതേസമയം മറുവശത്ത് ഇംഗ്ലണ്ട് നിരയും ശക്തമാണ്. ക്രെയ്ഗ് കീസ്വെറ്റര്, ബെന്‍ സ്റ്റോക്സ്, ബെന്‍ സ്റ്റോക്സ്, ജാഡെ ഡെന്‍ബാച്ച് എന്നിവര്‍ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരാണ്. മാഞ്ചസ്റ്ററിന്റെ പിച്ച് പേസ് ബൗളിംഗിന് അനുകൂലമാണെന്നത് ഇംഗ്ലണ്ടിന് ഗുണകരമാകും.