ഇന്ത്യാ- ഇംഗ്ലണ്ട് മത്സരം: ഈഡന് അവസരം നഷ്ടമായി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 28 ജനുവരി 2011 (08:57 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ പ്രാഥമിക റൗണ്ടിലെ ഇന്ത്യാ- ഇംഗ്ലണ്ട് മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ നിന്ന് മാറ്റി. ഫിബ്രവരി 27ന് നടക്കുന്ന ഈ മത്സരത്തിന് സ്റ്റേഡിയം സജ്ജമാകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) വേദി മാറ്റിയത്. മത്സരം അതേദിവസം തന്നെ നടക്കുമെങ്കിലും വേദി ഏതാണെന്ന കാര്യത്തില്‍ തീരുമാനമായില്ല.

സ്‌റ്റേഡിയം, പിച്ച് ഒരുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിദഗ്ദ്ധരായ ഐ സി സി യുടെ പരിശോധക സംഘമാണ് വേദി സന്ദര്‍ശിച്ച ശേഷം ഈഡനില്‍ നിന്ന് മത്സരം മാറ്റുന്നതായി അറിയിച്ചത്. ഈഡന്‍ ഗാര്‍ഡനിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനും കഴിയാതെ പോയതാണ് വേദി മാറ്റാന്‍ കാരണം.

അതേസമയം ഫൈനല്‍ നടക്കേണ്ട മുംബൈ വാങ്കഡെ സ്റ്റേഡിയത്തിന് വിദഗ്ദ്ധ സംഘം അംഗീകാരം നല്‍കി. ശ്രീലങ്കയിലെ മൂന്നു ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്കും ഐ സി സി യുടെ അനുമതി കിട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :