ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് ലോകോത്തരം

മുംബൈ| WEBDUNIA|
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ബാ‍റ്റിംഗ് ലൈനപ്പ് ലോകോത്തരമാണെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ന്യൂസിലാന്‍ഡില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ മറ്റേത് ടീമിനെ അപേക്ഷിച്ചും സന്തുലിതമായ ബാറ്റിംഗ് ലൈനപ്പാണ് ഇന്ത്യയുടേത്. സെവാ‍ഗും ഗംഭീറും ഉള്‍പ്പെട്ട ഓപ്പണിംഗ് സഖ്യം ഇന്ത്യയുടെ പ്ലസ് പോയിന്‍റാണ്.

അമ്പതോ നൂറോ റണ്‍സ് നേടാന്‍ കെല്‍‌പുള്ള തുടക്കം ഏതൊരു ടീമിനെ സംബന്ധിച്ചും മികച്ച അടിത്തറയാ‍ണ്. ഇതിന് പിന്നാലെയാണ് ദ്രാവിഡും സച്ചിനും ലക്ഷ്മണും യുവരാജും ധോണിയും അണിനിരക്കുന്നത് - ഗവാസ്കര്‍ ചൂണ്ടിക്കാട്ടി.

ഏത് സാഹചര്യത്തിനനുസരിച്ചും മാറാന്‍ കഴിവുള്ളവരാണ് ഇന്ത്യന്‍ ടീം. ന്യൂസിലാന്‍ഡില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുമ്പ് ട്വന്‍റി-‌20യും ഏകദിനവും കളിക്കുന്നത് ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്തുമെന്നും കളിക്കാര്‍ക്ക് അവിടുത്തെ പിച്ചുകളുമായും കാലാവസ്ഥയുമായും കൂടുതല്‍ പൊരുത്തപ്പെടാന്‍ സഹായിക്കുമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :