ഇന്ത്യന്‍ പ്രതീക്ഷ സെവാഗില്‍

PTIPTI
ശ്രിലങ്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റിലെ വന്‍ പരാജയത്തിന് പകരം വീട്ടാം എന്ന പ്രതീക്ഷയില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ ലങ്കന്‍ ബൌളര്‍മാര്‍ വീണ്ടും കടന്നാക്രമിച്ചു. എന്നാല്‍ ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറു വശത്ത് ലങ്കന്‍ ബൌളിങ്ങിനെ അടിച്ചു പറത്തിയ വിരേന്ദ്ര സേവാഗ് ഇന്ത്യന്‍ പ്രതിക്ഷകളെ ചുമലിലിലേറ്റി മുന്നേറുകയാണ്.

രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കൂറ്റനടികളിലൂടെ സെഞ്ച്വറി നേടിയ സെവാഗും(128‌), 13 റണ്‍സൊടെ വി വി എസ് ലക്ഷ്മണുമാണ് സറ്റമ്പെടുക്കുമ്പോള്‍ ക്രീസില്‍. ഓപ്പണര്‍ ഗൌതം ഗംഭീര്‍(56), രാഹുല്‍ ദ്രാവിഡ്( 2), സച്ചിന്‍ തെണ്ടുല്‍ക്കര്‍(5), സൌരവ് ഗാംഗുലി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലയുടെ തീരുമാനം ശരിവെയ്ക്കുന്ന തുടക്കമാണ് സെവാഗും ഗംഭീറും ഇന്ത്യക്ക് നല്‍കിയത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ ചുരുട്ടിക്കെട്ടിയ മുത്തയ്യ മുരളീധരനെയും അജാന്ത മെന്‍ഡിസിനെയും ഇരുവരും കടന്നാക്രമിക്കുകയായിരുന്നു. കൂറ്റനടികളിലൂടെ ട്വന്‍റി20ക്ക് സമാനമായ രീതിയില്‍ ഇന്ത്യന്‍ റണ്‍ റേറ്റ് ഉയര്‍ത്തിയ ഇരുവരും ചേര്‍ന്ന് ഉച്ചഭക്ഷണത്തിന് മുന്‍പ് തന്നെ ഇന്ത്യന്‍ സ്കോര്‍ 150 കടത്തി.

ഗളെ| WEBDUNIA|
എന്നാല്‍ ഇതിനിടയില്‍ മഴയെത്തിയതോടെ കളി പുനരാരംഭിക്കാന്‍ വൈകി. മാനം തെളിഞ്ഞ് കളി തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യക്ക് ഗംഭീറിനെ നഷടമായി. ഇന്ത്യന്‍ സ്കോര്‍ 167ല്‍ എത്തിയപ്പോള്‍ ഗംഭീര്‍ മെന്‍ഡിസിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഗംഭീറിന് പിന്നാലെയെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ത്രയങ്ങള്‍ കാര്യമായി ഒന്നും ചെയ്യനാകാതെ മടങ്ങി. രാഹുല്‍ ദ്രാവിഡ് വീണ്ടും അജാന്താ മെന്‍ഡിസിന്‍റെ ഇരയായപ്പോള്‍ സച്ചിനെയും, ഗാംഗുലിയെയും പുറത്താക്കിയത് ചാമിന്ദ വാസ് ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :