ഇന്ത്യന്‍ പര്യടത്തിന് എത്തുന്ന വിന്‍ഡീസ് ടീമിന്റെ സ്പിന്‍ പരിശീലകന്‍ സഖ്‌ലൈന്‍ മുസ്താഖ്

ജയ്പൂര്‍| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പര്യടത്തിന് എത്തുന്ന വിന്‍ഡീസ് ടീമിന് കരുത്ത് പകരാന്‍ സ്പിന്‍ പരിശീലകനായി പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ സഖ്‌ലൈന്‍ മുസ്താഖ് എത്തുന്നു. പ്രധാനമായും സച്ചിനെ നേരിടാനാണ് വിന്‍ഡീസ് ടീം സഖ്‌ലൈനിന്റെ സഹായം തേടിയിട്ടുള്ളത്.

സഖ്‌ലൈന്റെ പ്രധാന ആയുധമായ ദൂസ്‌ര തന്നെയാണ് വിന്‍ഡീസ് സ്പിന്നറുമാരും പരിശീലിക്കാന്‍ ഒരുങ്ങുന്നത്. വിന്‍ഡീസ് സ്പിന്നര്‍മാരായ ദേവേന്ദ്ര ബിഷൂ, ഷില്ലിംഗ് ഫോര്‍ഡ്, ആഷ്‌ലി നാഷ് തുടങ്ങിയവരാണ് ഇപ്പോള്‍ സഖ്‌ലൈന്റെ ശിക്ഷണത്തിലെത്തിയത്.

സഖ്‌ലൈന്റെ പ്ലെയിംഗ് കരിയറില്‍ സച്ചിന്റെ വിക്കറ്റുകള്‍ വീഴ്ത്താന്‍ പലപ്പോഴും കഴിഞ്ഞിട്ടുണ്ട് എന്നതാണ് വിന്‍ഡീസ് ടീം സഖ്‌ലൈനെ സമീപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :