ഇന്ത്യക്കെതിരെയും ക്ലാര്‍ക്കില്ല; നായകനായി പോണ്ടിംഗ് തുടരും

സിഡ്നി| WEBDUNIA|
ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്കെതിരെ ബ്രിസ്ബെയിനില്‍ നടക്കാനിരിക്കുന്ന ഏകദിനമത്സരത്തില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഓസ്ട്രേലിയന്‍ നായകന്‍ ക്ലാര്‍ക്ക് പറഞ്ഞു. ഇന്ത്യക്കെതിരെയുള്ള മത്സരത്തിലും പോണ്ടിംഗ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക.

പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ല. വേദന കുറവുണ്ടെങ്കിലും അടുത്ത മത്സരത്തിലും വിശ്രമിക്കാന്‍ ടീം ഫിസിയോ ആവശ്യപ്പെട്ടുവെന്ന് ക്ലാര്‍ക്ക് പറഞ്ഞു.

അഡലെയ്ഡില്‍ നടന്ന ഏകദിനത്തില്‍ ക്ലാര്‍ക്കിന് പരുക്കേറ്റതിനാല്‍ ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരത്തില്‍ ഓസ്ട്രേലിയയെ പോണ്ടിംഗ് ആയിരുന്നു നയിച്ചിരുന്നത്. മത്സരത്തില്‍ ഓസ്ട്രേലിയയെ ശ്രീലങ്ക എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :