ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് ഞായറാഴ്ച

കേപ്ടൗണ്‍| WEBDUNIA|
PRO
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ തുടങ്ങും. ഒരോ മത്സരം വിജയിച്ച ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.

ന്യൂലാന്‍ഡ്‌സിലെ പിച്ച് ബാറ്റ്‌സ്മാനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ആദ്യ രണ്ടു മത്സരങ്ങള്‍ നടന്ന പിച്ച് ബൌളര്‍മാരെ പിന്തുണയ്ക്കുന്നതാണ്. ബാറ്റ്സ്മാന് ആനുകൂല്യം ലഭിക്കുന്നതാണ് ന്യൂലാന്‍ഡ്‌സ് പിച്ചെങ്കിലും ആദ്യദിനവും അവസാന രണ്ടു ദിവസങ്ങളിലും ബൗളര്‍മാര്‍ക്ക് ഗുണകരമാകും. തുടക്കത്തില്‍ പേസര്‍മാര്‍ക്കും അവസാനദിവസങ്ങളില്‍ സ്​പിന്നര്‍മാര്‍ക്കുമായിരിക്കും പിന്തുണലഭിക്കുക.

ന്യൂലാന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയുടെ 'സ്വന്തം' ഗ്രൗണ്ടായാണ് അറിയപ്പെടുന്നത്. ഇവിടെ നടന്ന 21 കളികളില്‍ 14-ലും ആതിഥേയര്‍ ജയിച്ച ചരിത്രമാണുള്ളത്. ഇന്ത്യയെ മുമ്പ് ഇവിടെ രണ്ടുവട്ടം തോല്പിക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്.

പക്ഷെ ബോക്സിംഗ് ഡേയില്‍ നേടിയ വിജയം ഇന്ത്യന്‍ നിരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു. വി വി എസ് ലക്ഷ്മണന്റെ ഫോമും ബൌളര്‍മാരുടെ മികവും മത്സരം അനുകൂലമാക്കുമെന്ന് ഇന്ത്യ കരുതുന്നു. മുന്‍‌നിരബാറ്റ്സ്മാന്‍‌മാരും ഫോമിലേക്കുയര്‍ന്നാല്‍ വിജയം അകലെയല്ലെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു.

സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനു പരാജയപ്പെട്ടിരുന്നു ഡര്‍ബനിലെ കിങ്‌സ്മീഡില്‍ നടന്ന രണ്ടാംമത്സരത്തില്‍ 87 റണ്‍സിന് ജയിച്ച് ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി സമനിലയിലെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :