ഇജാസ് ബട്ട് സ്ഥാനമൊഴിയുന്നു

ഇസ്‌ലാമബാദ്| WEBDUNIA| Last Modified ബുധന്‍, 6 ഒക്‌ടോബര്‍ 2010 (09:11 IST)
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ഇജാസ് ബട്ട് രാജിക്കൊരുങ്ങുന്നു. ലണ്ടനില്‍ നിന്ന് മടങ്ങിയാല്‍ ഉടന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് രാജി സമര്‍പ്പിക്കുമെന്നാണ് സൂചന. ആരോഗ്യ കാരണങ്ങളാലാണ് താന്‍ വിരമിക്കുന്നതെനാണ് ബട്ട് അറിയിച്ചത്. അതേസമയം, ഇദ്ദേഹത്തെ പുറത്താക്കാന്‍ സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

അടുത്തിടെ ഇംഗ്ലണ്ടില്‍ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ബട്ടിനു നേരെ പലരും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ താരങ്ങളാണ് വാതുവെപ്പ് നടത്തിയതെന്ന് ബട്ട് ആദ്യം ആരോപിച്ചെങ്കിലും പിന്നീട് മാപ്പു പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്നാണ് ബട്ട് രാജിവെക്കാന്‍ നിര്‍ബന്ധിതനായതെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ ഇഹസാന്‍ മണിയാവും അടുത്ത പി സി ബി ചെയര്‍മാന്‍ എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :