ഇംഗ്ലണ്ടുമായുള്ള നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പരാജയം

കാര്‍ഡിഫ്| WEBDUNIA|
PRO
PRO
ഇംഗ്ലണ്ടുമായുള്ള നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് പരാജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഓസിസിനെ നിര്‍ഭാഗ്യം പിന്തുടരുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍ നിര ബാറ്റ്മാരായ കെവിന്‍ പീറ്റേഴ്‌സണ്‍(5), ജോനാഥന്‍ ട്രോട്ട്(0), ജോ റൂട്ട്(0) എന്നിവരെ തുടരെ പുറത്താക്കി ക്ലിന്റ് മക്കേ ഞെട്ടിച്ചെങ്കിലും വിജയം നേടാ‍നായില്ല.

നാല്‍പത്തിയെട്ട് പന്തില്‍ പുറത്താവാതെ 65 റണ്‍സ് എടുത്ത ബട്‌ലറാണ് കളിയിലെ താരം. സ്‌കോര്‍: ഓസ്‌ട്രേലിയ 48.2 ഓവറില്‍ 227ന് പുറത്ത്; ഇംഗ്ലണ്ട് 49.3 ഓവറില്‍ 7ന് 231.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :