ഇംഗ്ലണ്ടിന് ക്വാര്‍ട്ടര്‍ സാധ്യത; ഇന്ത്യക്ക് നെഞ്ചിടിപ്പ്!

ചെന്നൈ| WEBDUNIA|
PRO
PRO
കാണികള്‍ നെഞ്ചിടിപ്പോടെ കണ്ടിരുന്ന മത്സരത്തിനൊടുവില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെ തോല്‍പ്പിച്ച്‌ നിലവിലെ ട്വന്റി ലോകചാംപ്യന്‍മാരായ ഇംഗ്ലണ്ട്‌ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്തി. ഈ വിജയത്തോടെ ഇംഗ്ലണ്ട്‌ ഏഴ് പോയിന്റുമായി ബി ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക്‌ പിറകില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇതോടെ ഇന്ത്യ, ബംഗ്ലാദേശ്‌, വിന്‍ഡീസ്‌ ടീമുകളുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ തുലാസിലായി.

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ വാശിയേറിയ മത്സരത്തില്‍ ഇംഗ്ലണ്ട് ലോകകപ്പ് സാധ്യത നിലനിര്‍ത്തിയതോടെ ഇന്ത്യയുടെ നെഞ്ചിടിപ്പ് ഉയര്‍ന്നിരിക്കുകയാണ്. ഞായറാഴ്ച നടക്കുന്ന അടുത്ത മല്‍സരത്തില്‍ ബംഗ്ലാദേശ്‌ ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയും വെസ്റ്റ്‌ ഇന്‍ഡീസിനോട്‌ ഇന്ത്യ പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ തന്നെ പുറത്താവും.

എന്നാല്‍ ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിക്കുകയും മറ്റൊരു കളിയില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യയും ഇംഗ്ലണ്ടും ക്വാര്‍ട്ടറിലെത്തും. റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ വിന്‍ഡീസ്‌, ബംഗ്ലാദേശ്‌ എന്നിവരിലൊരാള്‍ക്കും ക്വാര്‍ട്ടറിലെത്താം.

വ്യാഴാഴ്ച നടന്ന ഗ്രൂപ്പ്‌ ബിയിലെ ആവേശകരമായ മത്സരത്തില്‍ 18 റണ്‍സിനാണ്‌ ഇംഗ്ലണ്ട്‌ വിന്‍ഡീസിനെ തോല്‍പ്പിച്ചത്‌. ജയത്തില്‍ കുറഞ്ഞ ലക്ഷ്യമില്ലാതെ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ 243 റണ്‍സിന്‌ ഓള്‍ഔട്ടായി. ഇംഗ്ലീഷ്‌ നിരയില്‍ ഒരാള്‍ക്കുപോലും അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. 47 റണ്‍സെടുത്ത ജൊനാതന്‍ ട്രോട്ടാണ്‌ ഇംഗ്ലണ്ടിന്റെ ടോപ്സ്കോറര്‍.

മറുപടിക്കിറങ്ങിയ വിന്‍ഡീസിനെ 44.4 ഓവറില്‍ 225 റണ്‍സ് മാത്രം എടുക്കാന്‍ അനുവദിച്ച് ഇംഗ്ലണ്ട് കൂടാരം കയറ്റി. 10 ഓവറില്‍ രണ്ടു മെയ്ഡനടക്കം 48 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാലു വിക്കറ്റ്‌ പിഴുത ജെയിംസ്‌ ട്രെഡ്‌വെല്ലാണ്‌ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 36 റണ്‍സ്‌ വഴങ്ങി ഗ്രേയം സ്വാന്‍ മൂന്നു വിക്കറ്റ്‌ വീഴ്ത്തി. ട്രെഡ്‌വെല്ലാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. ലോകകപ്പിലെ ആദ്യ മത്സരമാണ് ട്രഡ്‌വെല്ലിന്റേത്.

സ്‌കോര്‍ബോര്‍ഡ്‌ ഇങ്ങിനെയാണ്:

ഇംഗ്ലണ്ട്‌- സ്‌ട്രൗസ്‌ സി ഗെയ്‌ല്‍ ബി റസല്‍ 31, പ്രയോര്‍ ബി റസല്‍ 21, ട്രോട്ട്‌ സി ഗെയ്‌ല്‍ ബി ബിഷൂ 47, ബെല്‍ ബി റോച്ച്‌ 27, മോര്‍ഗാന്‍ സി തോമസ്‌ ബി ബിഷൂ 7, ബൊപ്പാര ബി റസല്‍ 4, റൈറ്റ്‌ സി റസല്‍ ബി ബിഷൂ 44, ട്രെഡ്‌വെല്‍ റണ്ണൗട്ട്‌ 9, ബ്രെസ്‌നാന്‍ നോട്ടൗട്ട്‌ 20, സ്വാന്‍ ബി റസല്‍ 8, ട്രംലറ്റ്‌ സി തോമസ്‌ ബി റോച്ച്‌ 3.

എക്‌സ്ട്രാസ്‌: 22. ആകെ( 48.4 ഓവറില്‍) 243 ഓള്‍ഔട്ട്‌.

വിക്കറ്റ്‌വീഴ്‌ച: 1-48, 2-79, 3-121, 4-134, 5-134, 6-151, 7-192, 8-216, 9-238, 10-243.

ബൗളിംഗ്‌: റോച്ച്‌ 9.4-2-34-2, ബെന്‍ 10-0-56-0, റസല്‍ 8-0-49-4, സാമി 3-0-28-0, ബിഷൂ 10-0-34-3, പൊള്ളാര്‍ഡ്‌ 8-0-37-0.

വെസ്‌റ്റിന്‍ഡീഡ്‌- സ്‌മിത്ത്‌ സ്‌റ്റമ്പ്‌ഡ് പ്രയോര്‍ ബി ട്രെഡ്‌വെല്‍ 10, ഗെയ്‌ല്‍ എല്‍.ബി. ട്രെഡ്‌വെല്‍ 43, സാമി ബി ബൊപ്പാര 41, ബ്രാവോ സി സ്‌ട്രൗസ്‌ ബി ട്രെഡ്‌വെല്‍ 5, തോമസ്‌ ബി ബൊപ്പാര 10, സര്‍വന്‍ സി ബെല്‍ ബി സ്വാന്‍ 31, പൊളളാര്‍ഡ്‌ എല്‍.ബി. സ്വാന്‍ 24, റസല്‍ എല്‍.ബി. ട്രഡ്‌വെല്‍ 49, ബെന്‍ റണ്ണൗട്ട്‌ 2, റോച്ച്‌ സി ട്രംലറ്റ്‌ ബി സ്വാന്‍ 0, ബിഷു നോട്ടൗട്ട്‌ 0.

എക്‌സ്ട്രാസ്‌: 11. ആകെ( 44.4 ഓവറില്‍ ) 225 ഓള്‍ഔട്ട്‌.

വിക്കറ്റ്‌ വീഴ്‌ച: 1-58, 2-67, 3-91, 4-113, 5-118, 6-150, 7-222, 8-223, 9-223, 10-225.

ബൗളിംഗ്‌: ബ്രെസ്‌നാന്‍ 7-1-46-0, സ്വാന്‍ 10-1-36-3, ട്രംലറ്റ്‌ 5-0-47-0, ട്രഡ്‌വെല്‍ 10-2-48-4, ബൊപ്പാര 8.4-2-22-2, റൈറ്റ്‌ 4-0-18-0.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :