ട്വന്‍റി20യില്‍ പുതിയ ലോക റെക്കോര്‍ഡ്. ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ സോമര്‍സെറ്റിന്‍റെ താരമായ അരുള്‍ സുപ്പിയയാണ് റെക്കോര്‍ഡ് നേട്ടം കൊയ്തത്. എതിരാളികളായ ഗ്ലാമോര്‍ഗന്‍റെ ആറു വിക്കറ്റുകള്‍ വീഴ്‌ത്താനായി സുപ്പിയ വഴങ്ങിയതു അഞ്ചു റണ്‍സ് മാത്രം.
2008ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ആറുവിക്കറ്റുകള്‍ 14 റണ്‍സ് വഴങ്ങി കൊയ്തതായിരുന്നു തന്‍വീറിന്‍റെ നേട്ടം. ഈ റെക്കോര്‍ഡാണ് 3.4 ഓവറില്‍ വെറും അഞ്ച് റണ്‍സ് വഴങ്ങി സുപ്പിയ മാറ്റിയെഴുതിയത്.
സുപ്പിയയുടെ ബൌളിംഗ് മികവില്‍ ആഞ്ഞടിച്ച സോമര്‍സെറ്റ് എതിരാളികളെ വെറും 98 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ സോമര്‍സെറ്റാകട്ടെ 14.3 ഓവറില്‍ ലക്‍ഷ്യം കാണുകയും ചെയ്തു.