ആരാധകന് വിലക്ക്: സൈമണ്‍സ് ഹാപ്പി

PROPRO
ഓസ്ട്രേലിയന്‍ ദേശീയ റഗ്ബി ലീഗില്‍ വംശീയത ആയുധമാക്കിയ ആരാധകനെ വിലക്കിയ നടപടിയില്‍ ഓള്‍ റൌണ്ടര്‍ ആന്‍‌‌ഡ്രൂ സൈമണ്‍സിനു സന്തോഷം. റഗ്ബി ക്ലബ്ബായ പെന്‍‌റിന്തിന്‍റെ നായകന്‍ പീറ്റെറോ സിവോനിസേവയ്‌ക്ക് എതിരെ റഗ്ബി മത്സരത്തിനിടയില്‍ നടത്തിയ ആക്‍‌ഷേപത്തിന് എതിരെയായിരുന്നു റഗ്ബി ഫെഡറേഷന്‍റെ വിലക്ക്.

ഈ നടപടി തന്നെ സന്തോഷിപ്പിച്ചെന്ന് കൊറിയര്‍ മൈ‌ലിനു നല്‍കിയ അഭിമുഖത്തിലാണ് ആന്‍ഡ്രൂ സൈമണ്‍സ് വ്യക്തമാക്കിയത്. തെറ്റായ കാര്യം ചെയ്യുന്നതില്‍ ശിക്ഷിക്കപ്പെട്ടത് തന്നെ സന്തോഷിപ്പിച്ചെന്നായിരുന്നു ഓസ്ട്രേലിയന്‍ ഓള്‍ റൌണ്ടറുടെ ഭാഷ്യം. ഈ നടപടിയില്‍ റഗ്ബി ലീഗിന്‍റെ ഉന്നത സമിതി അഭിനന്ദനം അര്‍ഹിക്കുന്നു എന്നും വ്യക്തമാക്കി. ക്രിക്കറ്റില്‍ വംശീയ ആക്ഷേപത്തിന് ഏറ്റവും കൂടുതല്‍ ഇരയായ താരമാണ് സൈമണ്‍സ്.

മെല്‍‌ബണ്‍: | WEBDUNIA|
സംഭവത്തെ കുറിച്ച് കൂടുതലായി തനിക്കൊന്നുമറിയില്ലെങ്കിലും നാഷണല്‍ റഗ്‌ബി ലീഗ് ഉന്നത സമിതിയുടെ നടപടി മാതൃകാപരമാണെന്നായിരുന്നു സൈമണ്‍സ് വ്യക്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്കുള്ള നിരോധനം അല്പം കടുപ്പമാണെന്നും സൈമണ്‍സ് പറയുന്നു. എത്സ് ക്ലബ്ബിന്‍റെ ആരാധകനായ സ്പെര്‍ വേഗയെയാണ് അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗുമായുള്ള സൈമണ്‍സിന്‍റെ വഴക്ക് മാധ്യമങ്ങളില്‍ സംസാരവിഷയമായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :