ആന്‍ഡേഴ്‌സണ്‍ കിവീസ് ചിറകരിഞ്ഞു

PROPRO
വാലറ്റത്ത് ബ്രോഡ് നടത്തിയ ചെറുത്തു നില്‍പ്പ് പരീക്ഷണവും കിവീസ് ഇന്നിംഗ്‌സില്‍ ആന്‍ഡേഴ്സണ്‍ നടത്തിയ ബൌളിംഗ് പ്രകടനവും ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു മേല്‍ക്കൈ സമ്മാനിച്ചു. 42 റണ്‍സിന് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ആന്‍ഡേഴ്സണ്‍ കിവീസിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ കനത്ത നാശം വിതച്ചു.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ 96 റണ്‍സിനു ആറ് വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് ഇംഗ്ലണ്ട്. രണ്ടാം ദിവസം വീണ സകല വിക്കറ്റുകളും ആന്‍ഡേഴ്‌സണ്‍ സ്വന്തം പേരിലാക്കി. തന്‍റെ സ്പെല്ലിലെ മൂന്നാമത്തെ പന്ത് മുതല്‍ സ്വിംഗ് കണ്ടെത്തിയ ആന്‍ഡേഴ്‌സണ് മുന്നില്‍ കിവികള്‍ ഒന്നാകെ തകര്‍ന്നു പോയി. അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് 40 റണ്‍സ് എടുത്ത ഓപ്പണര്‍ ഹോയ്‌ക്കും 21 റണ്‍സ് എടുത്ത ടെയ്‌ലര്‍ക്കുമാണ്.

ആന്‍ഡേഴ്സണു മുന്നില്‍ തകര്‍ന്ന് പോയ മറ്റ് താരങ്ങള്‍ റെഡ് മോണ്ട്(ഒന്ന്), മക്കലം(ഒമ്പത്), ഫ്ലിന്‍ (പൂജ്യം), ഹോപ്പ്‌കിന്‍‌സ് (11), ഓറം (ഏഴ്), വെറ്റോറി (മൂന്ന്) എന്നിവരായിരുന്നു. ഒന്നാം ഇന്നിം‌ഗ്‌സില്‍ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിനായി ബ്രോഡ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

ട്രെന്‍ഡ് ബ്രിഡ്‌ജ്: | WEBDUNIA|
ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്‌സില്‍ തുണച്ചത് 64 റണ്‍സ് എടുത്ത ബ്രോഡ് 28 റണ്‍സ് എടുത്ത ആന്‍ഡേഴ്സണെ കൂട്ട് നിര്‍ത്തി വാലറ്റത്ത് നടത്തിയ മികച്ച പ്രകടനമാണ്. ഇംഗ്ലണ്ടിന്‍രെ ഒന്നാം ഇന്നിംഗ്‌സ് സ്കോറ് അവസാനിച്ചത് 364 റണ്‍സിനായിരുന്നു. ഇംഗ്ലണ്ടിന്‍രെ ഒന്നാം ഇന്നിംഗ്‌സില്‍ മില്‍‌സ് മൂന്നു ഓ ബ്രയാന്‍ നാലും വെറ്റോറി ഓറം എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :