ആഘോഷങ്ങള്‍ അല്‍പ്പം കൂടിപ്പോയെന്ന് സച്ചിന്‍?

കൊല്‍ക്കത്ത| WEBDUNIA|
PRO
ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ ആഘോഷ പരിപാടികളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അല്‍പ്പം അതൃപ്തനാണെന്ന് സൂചനയുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകള്‍.

ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറിമാരുടെ പ്രസ്‌താവനകളാണ്‌ ഇതെക്കുറിച്ചു സൂചന നല്‍കിയതത്രെ.ആഘോഷങ്ങള്‍ കൂടിപ്പോയതായി സച്ചിന്‍ പറഞ്ഞതായി ജോയിന്റ്‌ സെക്രട്ടറി സുജന്‍ മുഖര്‍ജി പ്രസ്‌താവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

താന്‍ ക്രിക്കറ്റിനെക്കാള്‍ വലിയവനല്ലെന്നു സച്ചിന്‍ തുറന്നടിച്ചതായാണു ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷനോട്‌ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തന്നോടൊപ്പം സഹതാരങ്ങളെയും സ്വീകരിക്കാത്തതാണു സച്ചിനെ അതൃപ്‌തനാക്കിയതത്രെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :