ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരായുള്ള മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. 51 റണ്‍സെടുത്ത ഗൌതം ഗംഭീറിന്റെ വിക്കറ്റാണ് നഷ്ടമായത്.
ഇരുപത്തിയെട്ടാമത്തെ ഓവറില്‍ ആന്‍ഡേഴ്സ്നെ അതിര്‍ത്തികടത്തി അര്‍ദ്ധ ശതകം കുറിച്ച ഗംഭീര്‍ തൊട്ടടുത്ത ഓവറില്‍ സ്വാന്റെ പന്തില്‍ ബള്‍ഡാകുകയായിരുന്നു.. 61 പന്തുകളില്‍ നിന്നായി അഞ്ച് ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് ഗംഭീര്‍ 51 റണ്‍സ് എടുത്തത്.
വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിരേന്ദര്‍ സെവാഗിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 35 റണ്‍സാണ് സെവാഗിന്റെ സമ്പാദ്യം.
മുപ്പത് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ 181 റണ്‍സ് ആണ് എടുത്തിട്ടുള്ളത്. 88 റണ്‍സുമായി സച്ചിനും ഒരു റണുമായി യുവരാജുമാണ് ക്രീസില്‍.