അണ്ടര്‍-19 ലോകകപ്പ്: ഇന്ത്യ പുറത്തായി

ഓവല്‍| WEBDUNIA|
PRO
PRO
അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് നിലവിലെ ചാമ്പ്യന്‍‌മാരായ പുറത്തായി. ആവേശം അവസാന ഓവര്‍ വരെ നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാന് മുന്‍പിലാണ് ഇന്ത്യന്‍ യുവനിര അടിയറവ് പറഞ്ഞത്. മഴമൂലം 23 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തപ്പോള്‍ 22.3 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്‍ ലക്‍ഷ്യം കണ്ടു.

40 റണ്‍സെടുത്ത മന്‍‌ദീപ് സിംഗും 16 റണ്‍സെടുത്ത മനന്‍ ശര്‍മയും 15 റണ്‍സെടുത്ത നായകന്‍ മനേരിയയും 14 റണ്‍സെടുത്ത ഹര്‍പ്രീത് സിംഗും മാത്രമേ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു.പാകിസ്ഥാന് വേണ്ടി ഫയാസ് ബട്ട് നാലും റാസാ ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

പാകിസ്ഥാന്‍റെ തുടക്കവും തകര്‍ച്ചയോടെ ആയിരുന്നെങ്കിലും 30 റണ്‍സെടുത്ത അഹ്‌സന്‍ അലിയും 28 റണ്‍സെടുത്ത റമീസ് അസീസും പാകിസ്ഥാനെ ലക്‍ഷ്യത്തോടടുപ്പിച്ചു. 21റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ഹമ്മദ് അസം പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി സന്ദീപ് ശര്‍മയും ഉണ്ടാക്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :