അഞ്ചില്‍ അഞ്ചും ജയിച്ചാല്‍ ഇന്ത്യയ്ക്ക് റാങ്കിംഗില്‍ ഒന്നാമതെത്താം!

ദുബായ്| WEBDUNIA|
PTI
PTI
ഇന്ത്യാ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യമത്സരം വെള്ളിയാഴ്ച രാജ്കോട്ടില്‍. പാകിസ്ഥാനെതിരായ പരമ്പരയില്‍ നാണം‌കെട്ട പ്രകടനം നടത്തിയ ടീം ഇന്ത്യയ്ക്ക് തിരിച്ചുവരാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

അഞ്ച് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ളത്. ഇതില്‍ അഞ്ചും ജയിച്ചാല്‍ ഐ സി സി ഏകദിന റാങ്കിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും ഒന്നാമതെത്താം. റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.

അതേസമയം ടെസ്റ്റ് പരമ്പരയില്‍ സംഭവിച്ചത് പോലെ ഏകദിനപരമ്പരയും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇംഗ്ലിഷ് പട. 15ന് പരമ്പരയിലെ രണ്ടാം മത്സരത്തിന് കൊച്ചി വേദിയാകും.19ന്‌ റാഞ്ചി, 23ന്‌ മൊഹാലി, 27ന്‌ ധര്‍മശാല എന്നിങ്ങനെയാണ്‌ മല്‍സരക്രമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :