ഫാസ്റ്റ് ബൌളര്‍ ഷൊഹൈബ് അക്തര്‍ തിരിച്ചു വരുന്നതിനായി കാക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ഷൊഹൈബ് മാലിക്ക്. ഇന്ത്യയ്ക്കെതിരെ സ്‌കോട്ട്ലന്‍ഡില്‍ നടക്കുന്ന മത്സരമാകും മിക്കവാറും അക്തറിനു തിരിച്ചുവരവിനു വേദിയകുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പരുക്കുമായി മല്ലിടുന്ന അക്തറിന് ലോകകപ്പു പൊലും നഷ്ടമായിരുന്നു.
ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ സെപ്‌തംബറിലായിരുന്നു അക്തര്‍ അവസാനമായി കളിച്ചത്. 133 ഏകദിനങ്ങള്‍ കളിച്ച അക്തര്‍ 2007 ടെസ്റ്റിലൂടെ മിക്കവറും തിരിച്ചു വരവിന്‍റെ പാതയിലായിരിക്കുകയാണ്. 16 ന് ആറ് എന്ന ന്യൂസിലന്‍ഡിനെതിരെ നടത്തിയ മികച്ച പ്രകടനത്തിലൂടെ ഏകദിന ക്രിക്കറ്റില്‍ 208 വിക്കറ്റുകള്‍ അക്‍തറിന്‍റെ പേരില്‍ ഉണ്ട്.
പുതുക്കിപ്പണിത ടീമില്‍ പരിചയസമ്പന്നരായ കളിക്കാരുടെ നിര കുറയുന്നു എന്നതാണ് പാകിസ്ഥാനെ അലട്ടുന്ന പ്രധാന പ്രശ്നം. ഇന്‍സമാം ഉള്‍ഹക്കിന്‍റെ പിന്നാലെ ഷൊഹൈബ് മാലിക്കിനെ നായകനാക്കിയ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പുതിയ മാനം തേടാനൊരുങ്ങുകയാണ്. സല്‍മാന്‍ ഭട്ടിനാണ് ഉപനായക പദവി നല്‍കിയിരിക്കുന്നത്.
അക്തര്‍ എത്തുന്നതോടെ പാകിസ്ഥാന്‍ ബൌളിംഗ് കൂടുതല്‍ കരുത്തുറ്റതാകും എന്നതാണ് മാലിക്കിന്‍റെ പ്രതീക്ഷ. സീനിയര്‍ താരങ്ങള്‍ നില്‍ക്കേ ജൂണിയര്‍ താരത്തിനു നായക പദവി നല്‍കിയതില്‍ ചില്ലറ അസ്വാരസ്യങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും സീനിയര്‍ താരങ്ങളുടെ പിന്തുണയുണ്ടെന്നാണ് 25 കാരനായ മാലിക്കിന്‍റെ അഭിപ്രായം. അക്തര്‍ തിരിച്ചു വരുന്നതോടെ പാകിസ്ഥാന്‍ ബൌളിംഗ് കൂടുതല്‍ കരുത്തുറ്റതാകുമെന്നാണ് മാലിക്കിന്‍റെ പ്രതീക്ഷ.