സച്ചിന്‍ യൂനിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

മുംബൈ| WEBDUNIA|
PTI
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യൂനിസെഫിന്റെ ശുചിത്വമിഷന്റെ ദക്ഷിണ ഏഷ്യയിലെ ബ്രാന്‍ഡ് അംബാസിഡറാകാനുള്ള കരാറില്‍ ഒച്ചുവെച്ചു.

ഈ പുതിയ തീരുമാനം തനിക്ക് വളരെ പ്രധാനപ്പെട്ടതാണെന്നാണ് സച്ചിന്‍ ഇതേകുറിച്ച് പ്രതികരിച്ചത്. തന്റെ കഴിവിന്റെ പരമാവധി ഇതിനായി ശ്രമിക്കുമെന്നും പറഞ്ഞു. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.

ലോകത്തില്‍ 36 ശതമാനം ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലെന്ന വസ്തുത തന്നെ അമ്പരപ്പിച്ചുവെന്നും സച്ചിന്‍ പറഞ്ഞു. പൊതുശുചിത്വ സന്ദേശം മേഖലയിലെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സച്ചിന്റെ പുതിയ ദൗത്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :