ധോനിക്കും കൂട്ടര്‍ക്കും ഊഷ്മള വരവേ‌ല്‍‌പ്

ന്യൂഡല്‍ഹി| WEBDUNIA|
ന്യൂസിലാന്‍ഡില്‍ ചരിത്രവിജയം നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് ഉജ്ജ്വല വരവേല്‍‌പ്. ധോനിയും സെവാഗും ഇഷാന്ത് ശര്‍മയും അമിത് മിശ്രയും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. സച്ചിന്‍ മുംബൈയിലും.

ധോനിയെയും കൂട്ടരെയും അഭിനന്ദിക്കാന്‍ പുലര്‍ച്ചെയും ആരാധകര്‍ വിമാനത്താവളത്തില്‍ കാത്തുനിന്നിരുന്നു. സുരക്ഷാ വിലക്ക് മൂലം താ‍രങ്ങള്‍ അധികസമയം വിമാനത്താവളത്തില്‍ ചലവഴിച്ചില്ല. സുരക്ഷ ഉദ്യോഗസ്ഥര്‍ വലയം ചെയ്തിരുന്നതിനാല്‍ ധോനിക്കും കൂട്ടര്‍ക്കും മാധ്യമപ്രവര്‍ത്തകരുടെ അടുത്തേക്കും എത്താനായില്ല.

സെവാഗിനൊപ്പം ഭാര്യ ആരതിയും ഉണ്ടായിരുന്നു. ഇഷാന്തിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോകാന്‍ അച്ഛന്‍ വിജയ് ശര്‍മ എത്തിയിരുന്നു. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സച്ചിന്‍ ഇറങ്ങിയത്.

ചരിത്രവിജയങ്ങളാണ് ഈ പര്യടനത്തില്‍ ധോനിയും കൂട്ടരും ഇന്ത്യയ്ക്ക് നേടിത്തന്നത്. ന്യൂസിലാന്‍ഡില്‍ 41 വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത്. കിവീസ് മണ്ണില്‍ ഇന്ത്യയ്ക്ക് ആദ്യ ഏകദിന പരമ്പരയും ധോനിയും കൂട്ടരും നേടിത്തന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :