നായകനാകാന്‍ ക്ലാര്‍ക്ക് യോഗ്യനെന്ന് വൈറ്റ്

മെല്‍ബണ്‍| WEBDUNIA| Last Modified ഞായര്‍, 27 സെപ്‌റ്റംബര്‍ 2009 (13:45 IST)
PRO
ആസ്ട്രേലിയന്‍ ട്വന്‍റി-20 ടീമിനെ നയിക്കാന്‍ വൈസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് യോഗ്യനാണെന്ന് ഓസീസ് ബാറ്റ്സ്മാന്‍ കാമറൂണ്‍ വൈറ്റ്. സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിന് അനുവദിച്ച അഭിമുഖത്തിലാണ് വൈറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓസീസ് നായകനായിരുന്ന റിക്കി പോണ്ടിംഗ് ട്വന്‍റി-20 യില്‍ നിന്ന് വിരമിച്ചതോടെയാണ് ഓസീസ് ട്വന്‍റി-20 ടീം പുതിയ നായകനെ തേടിത്തുടങ്ങിയത്. മൈക്കല്‍ ക്ലാര്‍ക്കും ബ്രാഡ് ഹഡിനുമാണ് നായകസ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ മുന്‍‌പില്‍ നില്‍ക്കുന്നത്.

നേരത്തെ കാമറൂണ്‍ വൈറ്റിന്‍റെ പേരും നായകസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ആഭ്യന്തര ടീമായ വിക്ടോറിയയുടെ നായകനാണ് വൈറ്റ്. വൈറ്റിന്‍റെ കീഴില്‍ വിക്ടോറിയയ്ക്ക് മികച്ച പ്രകടനത്തിന്‍റെ റെക്കോഡാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :