ചാമ്പ്യന്‍സ് ലീഗ്: സൈമൊ വരുന്നു

മെല്‍ബണ്‍| അയ്യാനാഥന്‍| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (18:58 IST)
PRO
ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 യില്‍ പങ്കെടുക്കാനായി ഡെക്കാന്‍ ചാര്‍ജേഴ്സിന്‍റെ ഓസീസ് താരം ആന്‍ഡ്രൂ സൈമണ്ട്സ് അടുത്ത ആഴ്ച ഇന്ത്യയിലെത്തും. ബ്രിസ്ബെയ്നില്‍ പരിശീലനത്തിന് ശേഷമാകും സൈമണ്ട്സ് ഇന്ത്യയിലേക്ക് തിരിക്കുകയെന്നാണ് സൂചന.

ജൂണില്‍ ട്വന്‍റി-20 ലോകകപ്പിന് ഓസീസ് സ്ക്വാഡില്‍ നിന്നും മദ്യപിച്ചതിന്‍റെ പേരില്‍ സൈമണ്ട്സിനെ പുറത്താക്കിയിരുന്നു. ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു അച്ചടക്ക ലംഘനത്തിന് സൈമണ്ട്സിന് മടങ്ങേണ്ടിവന്നത്. ഇതിന് ശേഷം കാര്യമായ ടൂര്‍ണ്ണമെന്‍റുകളിലൊന്നും സൈമണ്ട്സ് ഇറങ്ങിയിട്ടില്ല. ക്രിക്കറ്റ് ഓസ്ട്രേലിയ സൈമണ്ട്സുമായുള്ള കരാറും റദ്ദാക്കിയിരുന്നു.

വേണ്ടത്ര പരിശീലനത്തിനും സൈമണ്ട്സ് മെനക്കെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം 8 മുതലാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 ആരംഭിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :