റൈഡേഴ്സിനായി ഐസി‌എല്‍ താരങ്ങള്‍

കൊല്‍ക്കത്ത| WEBDUNIA|
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഐസി‌എല്‍ മുന്‍ താരങ്ങള്‍ കളിക്കാനിറങ്ങും. ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി-20 ടീമുകളുമായുള്ള പരിശീലന മത്സരത്തിലാണ് ഐസി‌എല്‍ കരാര്‍ അവസാനിപ്പിച്ച താരങ്ങള്‍ നൈറ്റ് റൈഡേഴ്സിന് വേണ്ടിയിറങ്ങുക.

ദീപ് ദാസ് ഗുപത, രോഹന്‍ ഗവാസ്കര്‍, ജി വിഘ്നേഷ് എന്നിവരാണ് അടുത്ത മാസം ഒന്നു മുതല്‍ ഏഴ് വരെ നടക്കുന്ന പരിശീലന മത്സരങ്ങളില്‍ ഇറങ്ങുക. കഴിഞ്ഞ ഐപി‌എല്‍ സീസണില്‍ ദയനീയ പ്രകടനം കാഴ്ചവെച്ച റൈഡേഴ്സ് ടീമിനെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഐസി‌എല്‍ താരങ്ങളെ ഒപ്പം കൂട്ടാന്‍ ഒരുങ്ങുന്നത്.

പരിശീലന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ കളിക്കാരുമായി റൈഡേഴ്സ് കരാര്‍ ഒപ്പിട്ടേക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :