‘കെസിഎ ഭാരവാഹികളെ വിചാരണ ചെയ്യാം’

ന്യൂഡല്‍ഹി| WEBDUNIA|
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്‍കി. അഴിമതിക്കേസുമായി ബന്ധപ്പെട്ട് സെക്രട്ടറി ടി സി മാത്യുവിനെയും പ്രസിഡന്റ് ടി ബാലകൃഷ്ണനെയും വിചാരണ ചെയ്യാനാണ് കോടതിയുടെ അനുമതി.

കെ സി എ സെക്രട്ടറി ടി സി മാത്യുവിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
കേരളക്രിക്കറ്റ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ പൊതുപ്രവര്‍ത്തകരുടെ പരിധിയില്‍ വരുമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ സുപ്രീംകോടതിയുടെ ഈ ഉത്തരവ്‌.

കെ സി എ ഭാരവാഹികള്‍ പൊതുപ്രവര്‍ത്തകരുടെ നിര്‍വചനത്തില്‍ വരുമെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതി ശരിവച്ചു. കെ സി എ ഭാരവാഹികള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച്‌ കോട്ടയം ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷന്‍ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ബാലാജി അയ്യങ്കാരും മറ്റു 91 പേരുമാണ്‌ വിജിലന്‍സ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

2006 മുതല്‍ കൊച്ചിയില്‍ നടന്ന മൂന്ന്‌ ഏകദിന മത്സരങ്ങളിലായി 28 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :