ഹര്‍ഭജനെതിരെ ട്വിറ്ററില്‍ വംശീയാധിക്ഷേപം

ബാംഗ്ലൂര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PTI
ഇംഗ്ലണ്ടില്‍ ക്ലബ്‌ ക്രിക്കറ്റില്‍ എസ്സെക്‌സിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിനെതിരെ വംശീയാധിക്ഷേപം. ടോമി ജോണ്‍സണ്‍ എന്ന ഇംഗ്ലണ്ടുകാരനാണ് ഹര്‍ഭജനെ ട്വിറ്ററില്‍ വംശീയമായി ആക്രമിച്ചത്.

ആദ്യകളിയില്‍ ഹര്‍ഭജന് വിക്കറ്റൊന്നും എടുക്കാന്‍ കഴിയാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ഭജനെ ആക്ഷേപിച്ചുകൊണ്ട്, ഇംഗ്ലീഷുകാരനെന്ന് സ്വയം വിശേഷിപ്പിച്ച് ടോമി ജോണ്‍സണ്‍ എന്നയാള്‍ എത്തിയത്. ഹര്‍ഭജന്‍റെ തലപ്പാവ് തലയില്‍ നിന്ന് വലിച്ചൂരി കീറിക്കളയും എന്നാണ് ഇയാള്‍ ട്വീറ്റ് ചെയ്തത്.

ഇതിനോട് ഹര്‍ഭജന്‍ മാന്യമായി പ്രതികരിച്ചപ്പോല്‍ ആക്രമണം രൂക്ഷമായി. ഇതിനിടെ അജയ്‌ സതീഷ്‌ എന്നൊരാള്‍, ഹര്‍ഭജനെ വംശീയമായി അധിക്ഷേപിച്ചതിന് ടോമി ജോണ്‍സണെ റിപ്പോര്‍ട്ട്‌ ചെയ്യണം എന്ന്‌ ട്വീറ്റ്‌ ചെയ്‌തു. ഇതോടെ ടോമിയുടെ ഭാഗത്തുനിന്നുള്ള ആക്രമണം രൂക്ഷമായി.

"Been told am trending in India, anyone know where that is...and from England and proud of it!" എന്നായിരുന്നു ടോമി ജോണ്‍സണ്‍ ഒടുവില്‍ ട്വീറ്റ് ചെയ്തത്. ഇതോടെ ഇംഗ്ലീഷ് മാധ്യമങ്ങളിലും ഈ ട്വീറ്റ്യുദ്ധം വാര്‍ത്തയായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :